വയനാട് പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹര്‍ജി തള്ളി; ദുരിതാശ്വാസ നിധിയിലേക്ക് പിഴയടയ്ക്കാൻ നിര്‍ദേശം

വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹർജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനുമായ സി ഷുക്കൂർ സമർപ്പിച്ച ഹ‍ർ‍ജിയാണ് പിഴയോടെ നിരസിച്ചത്. ഹർജിക്കാരനോട് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും കോടതി നിർദേശിച്ചു. നിശിതമായ വിമർശനമാണ് ഹർജിക്കാരനെതിരെ കോടതി നടത്തിയത്.

ജസ്റ്റിസുമാരായ കെ.എ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാം കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയില്‍ എന്ത് പൊതുതാല്‍പര്യമാണുള്ളതെന്ന് ആരാഞ്ഞ ഹൈക്കോടതി, സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് എന്തിനാണെന്നും ഹർജിക്കാരനോട് ചോദിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാൻ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹർജിക്കാരൻ ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി വാക്കാല്‍ പറഞ്ഞു. കോടതിയുടെ സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയും രൂക്ഷവിമർശനമുണ്ടായി. വിവിധ സ്വകാര്യ വ്യക്തികളും സംഘടനകളും, പലപ്പോഴും മതപരമോ രാഷ്ട്രീയമോ ആയ ബാനറുകള്‍ക്ക് കീഴില്‍, ശരിയായ ഉത്തരവാദിത്തമോ മാനേജ്മെന്റോ ഇല്ലാതെ കോടിക്കണക്കിന് രൂപ ശേഖരിച്ചുവെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് പിരിക്കുമ്പോൾ തന്നെയാണ് ഇത്തരത്തില്‍ സമാന്തരമായ പിരിവ് നടക്കുന്നതെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. ഇരകള്‍ക്ക് പ്രയോജനം കിട്ടുന്നതിനായി ഏതെങ്കിലും സ്വകാര്യവ്യക്തികള്‍ പിരിവ് നടത്തുന്നത് തടയുന്ന നിയമമുണ്ടോയെന്ന് അഭിഭാഷകനായ ഹർജിക്കാരനോട് കോടതി ആരാഞ്ഞു.

‘നിങ്ങളുടെ സുഹൃത്ത് ആശുപത്രിയിലാണെന്ന് കരുതുക. പണം ആവശ്യമായി വന്നാല്‍ നിങ്ങള്‍ പൊതുജനങ്ങളില്‍ നിന്നാണ് പണം കണ്ടെത്തുന്നത്. അതിന് എന്തെങ്കിലും നിയന്ത്രണമുണ്ടോ.. അതെങ്ങനെയാണ് നിയമവിരുദ്ധ പ്രവർത്തനമാകുന്നത്’ കോടതി ചോദിച്ചു. വിശ്വാസം അർപ്പിച്ച്‌ നല്‍കുന്ന സംഭാവനകള്‍ ഇരകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് അത് വാങ്ങുന്നവരുടെ ഉത്തരവാദിത്തമാണെന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുതാല്‍പര്യ ഹർജി ഫയല്‍ ചെയ്യുന്നതില്‍ ഹർജിക്കാരന്റെ അധികാരത്തെയും നിയമസാധുതയെയും കോടതി ചോദ്യം ചെയ്തു.

ഹരജിക്കാരൻ സി.എം.ഡി.ആർ.എഫിന് വ്യക്തിപരമായി സംഭാവന നല്‍കിയിട്ടുണ്ടോയെന്നും ഇരകള്‍ക്ക് പണം എത്താത്തതില്‍ അദ്ദേഹത്തിന് സ്വകാര്യ പരാതിയുണ്ടോയെന്നും കോടതി ആരാഞ്ഞു. ഭരണഘടനയുടെ 226-ാം അനുച്ഛേദം ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹരജിക്കാരന് 25,000 രൂപ ചെലവ് ചുമത്തുകയും ചെയ്തു. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആർ.എഫ്.) നല്‍കുകയും ചെയ്തു.

TAGS : WAYANAD LANDSLIDE | C SHUKOOR | HIGHCOURT
SUMMARY : Wayanad rejects petition to control money collection; Directed to pay fine to relief fund

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വിലക്കുറവ്. ഇന്ന് ഒരു പവന്‍...

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ബെംഗളൂരു: നഗരത്തിലെ കോറമംഗലയില്‍ നടത്താനിരുന്ന രാജ്യത്തെ ആദ്യത്തെ 'പെപ്‌റ്റൈഡ് പാര്‍ട്ടി' റദ്ദാക്കി....

ബെംഗളൂരുവിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ്...

സിഎൻജി വില കുത്തനെ കൂട്ടി; ഡല്‍ഹിയില്‍ ഇനി കിലോയ്ക്ക് 86.98 രൂപ

ഡല്‍ഹി: ഡല്‍ഹി-എൻസിആർ മേഖലയില്‍ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന സിഎൻജി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന്, രാവിലെ 10...

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന്...

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല്...

Related Articles

Popular Categories