ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക തിരുനാളിന് ഇന്ന് തുടക്കമാകും. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന 11 ദിവസത്തെ ആഘോഷങ്ങൾ സെപ്റ്റംബർ 8ന് നടക്കുന്ന പ്രധാന തിരുനാളോടെ സമാപിക്കും. കന്യാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചാണ് പ്രധാന ആഘോഷം നടക്കുന്നത്. ജാതി-മത ഭേദമന്യേ ലക്ഷക്കണക്കിന് ഭക്തർ സന്ദർശിക്കുന്ന ഒരു തീർത്ഥാടന കേന്ദ്രമാണിത്

ഇന്ന് വൈകിട്ട് 5.30ന് പതിവ് പതാക ഉയർത്തൽ ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. തുടർന്ന് പ്രത്യേക പ്രഭാഷണങ്ങൾ, തിരുവസ്തു ആശീർവാദം, വിശുദ്ധ കുർബാന തുടങ്ങിയ ചടങ്ങുകൾ നടക്കും. അടുത്ത ദിവസങ്ങളിൽ വിവിധ ഭാഷകളിലായി പുലർച്ചെ 5.30 മുതൽ രാത്രി 9 മണി വരെ വിശുദ്ധ കുർബാനകൾ നടക്കുമെന്ന് ബസിലിക്ക അധികൃതർ അറിയിച്ചു.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 8ന് റസൽ മാർക്കറ്റ് സ്ക്വയറിൽ കന്നഡ, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി മൂന്ന് പ്രത്യേക കുർബാനകൾ നടക്കും. വൈകിട്ട് 5.30ന് മാതാവിന്റെ വമ്പിച്ച രഥപ്രദക്ഷിണവും നടക്കും.

തിരുനാളിനോടനുബന്ധിച്ച് ശിവാജിനഗറിലും സമീപപ്രദേശങ്ങളിലും ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ട്രാഫിക് പോലീസും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ചടങ്ങിന്റെ ഭാഗമായി ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെ ചില പ്രധാന റോഡുകളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ബിഎംടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ചില ഭാഗങ്ങളിൽ വഴിതിരിച്ചുവിടലും ഏർപ്പെടുത്തിയിട്ടുണ്ട്.
SUMMARY: St. Mary’s Day begins today; Thousands will reach Shivajinagar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

Related Articles

Popular Categories