മലപ്പുറം: മലപ്പുറത്ത് ഇലക്ട്രിക് പോസ്റ്റിലെ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 13കാരന് മരിച്ചു. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന് ജുനൈദാണ് മരിച്ചത്. വീടിന് സമീപത്തെ വയലില്‍ വെച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികള്‍ ജുനൈദിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അപകടാവസ്ഥ മനസിലാക്കി ദൂരെയുണ്ടായിരുന്ന മറ്റൊരാള്‍ വിലക്കുകയായിരുന്നു.
സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനില്‍ തട്ടിയ നിലയിലായിരുന്നു. ഇതില്‍ നിന്നാണ് ജുനൈദിന് വൈദ്യുതാഘാതമേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
SUMMARY: 13-year-old boy dies after suffering electric shock from a stay wire















