കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി

കണ്ണൂർ: കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വർണവും പണവും മോഷണം പോയി. കണ്ണൂർ തളാപ്പിലാണ് സംഭവം.14 പവൻ സ്വർണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം. വീട്ടുകാർ ഒരു വിവാഹ ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത് എന്നാണ് നിഗമനം.

വീടിന്റെ മുൻ വാതില്‍ കുത്തിത്തുറന്നാണ് കള്ളൻ അകത്തു കയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകർത്ത് 12 സ്വർണ നാണയങ്ങളും 2 പവൻ മാലയും 88,000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുടമസ്ഥ ഉമൈബയും കുടുംബവും വിദേശത്താണ്. ഇവരുടെ മകൻ നാദിർ തന്റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയതായിരുന്നു.

ചെറുകുന്നിലെ കല്യാണത്തില്‍ പങ്കെടുക്കാനായി നാദിർ തലേ ദിവസം തന്നെ വാതില്‍ പൂട്ടി പോയി. വിവാഹ ആഘോഷം കഴിഞ്ഞ് നാദിർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

TAGS : ROBBERY | KANNUR
SUMMARY : 14 Pawan gold and cash were stolen from a locked house in Kannur

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട്‌ ഇരട്ടക്കൊലപാതകം: കുഞ്ഞുങ്ങളുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ...

പ്രതിസന്ധിക്ക് ആശ്വാസം; വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ രാത്രികാല വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 2027 മാർച്ച്‌ 30...

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി. ഗര്‍ഭിണിയായ...

മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ ഉയര്‍ത്തി; അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് 25,000 രൂപ

തിരുവനന്തപുരം: മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ കൂട്ടി. രണ്ട് വർഷം എംഎല്‍എയായിരുന്നവർക്കുള്ള...

“മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്ന വ്യക്തിയല്ല, സൈബര്‍ ആക്രമണം അവസാനിപ്പിക്കണം”: പി. ജയരാജൻ

കണ്ണൂർ: നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതാക്കളെയും ലക്ഷ്യമിട്ട്...

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ.ജയകുമാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌...

കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴില്‍ 22 ഓളം ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളില്‍ ജോലി ഒഴിവുകള്‍. 6...

Related Articles

Popular Categories