“മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്ന വ്യക്തിയല്ല, സൈബര്‍ ആക്രമണം അവസാനിപ്പിക്കണം”: പി. ജയരാജൻ

കണ്ണൂർ: നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ രംഗത്തെത്തി. മമ്മൂട്ടിയെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിധിക്കുള്ളില്‍ ഒതുക്കാനാകില്ലെന്നും അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്താണെന്നും ജയരാജൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കലാകാരന്മാരെ ആദരിക്കുകയും അവരുടെ സർഗാത്മകതയെ ചേർത്തുപിടിക്കുകയും ചെയ്യുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരത്തിന്റെ സവിശേഷതയെന്നും മമ്മൂട്ടിക്കെതിരായ അനാവശ്യമായ ഓണ്‍ലൈൻ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപ് ഉയർന്നുവന്ന അഭിപ്രായവ്യത്യാസങ്ങള്‍ അന്നുതന്നെ നേരിട്ടുള്ള ചർച്ചകളിലൂടെ പരിഹരിച്ചതാണെന്ന് ജയരാജൻ വ്യക്തമാക്കി.

സിപിഎം വയനാട് ജില്ലാ സെക്രട്ടറിയും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം പരസ്യമായ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഴയ തർക്കങ്ങള്‍ അവസാനിച്ചിട്ടും അവ വീണ്ടും ചർച്ചയാക്കി മമ്മൂട്ടിയെ അധിക്ഷേപിക്കാൻ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് പ്രത്യേക താല്‍പര്യങ്ങള്‍ മുൻനിർത്തിയാണെന്നും ജയരാജൻ വിമർശിച്ചു. കഴിഞ്ഞുപോയ വിഷയങ്ങള്‍ വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് നടനെ ലക്ഷ്യമിടുന്ന പ്രവണത അവസാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയെ സന്ദർശിച്ച എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളെ രൂക്ഷമായി വിമർശിച്ചാണ് ഒരു വിഭാഗം സൈബർ അണികള്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ചിത്രം വ്യാപകമായി പങ്കുവെച്ചുകൊണ്ടായിരുന്നു അണികളുടെ പരസ്യ പ്രതിഷേധം. എന്നാല്‍ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന പി. ജയരാജന്റെ ശക്തമായ തിരുത്തലിന് താഴെയും സൈബർ കേന്ദ്രങ്ങളില്‍നിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

പി ജയരാജിൻറെ പോസ്റ്റിൻറെ പൂർണ്ണ രൂപം:

മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബർ ആക്രമണങ്ങള്‍ അത്യന്തം അപലപനീയമാണ്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച്‌ പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്ന വ്യക്തിയല്ല; ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തില്‍ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കള്‍, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച്‌ സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്. ദേശീയ തലത്തില്‍ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പൊരുതി അംഗീകാരം നേടിയ ഡി. വൈ. എഫ്. ഐ – എസ്.എഫ്.ഐ നേതാക്കളെ കാണാൻ ആഗ്രഹിച്ചതുതന്നെ ഈ സംഘടനകള്‍ക്കുള്ള വലിയ അംഗീകാരമാണ്.

ഇടതുപക്ഷത്തിന്റെ ലേബലില്‍ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്.

കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളില്‍ പെട്ടുപോയിട്ടുള്ളവർ അതില്‍നിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം

SUMMARY: “Mammootty is not an individual who fits within the confines of any political party; the cyberattacks must stop”: P. Jayarajan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ.ജയകുമാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌...

കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴില്‍ 22 ഓളം ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളില്‍ ജോലി ഒഴിവുകള്‍. 6...

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

പട്ടാമ്പി: പാലക്കാട് പട്ടാമ്പിക്ക് സമീപം കറുകപ്പുത്തൂരില്‍ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ ടിപ്പർ...

ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ 55കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ 17കാരന്റെ പിതാവും...

തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ.ജയകുമാര്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പുനലൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ സഞ്ചരിച്ചിരുന്ന കാറിടിച്ച്‌...

കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴില്‍ 22 ഓളം ഒഴിവുകള്‍; അപേക്ഷിക്കാം

കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളില്‍ ജോലി ഒഴിവുകള്‍. 6...

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

പട്ടാമ്പി: പാലക്കാട് പട്ടാമ്പിക്ക് സമീപം കറുകപ്പുത്തൂരില്‍ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ ടിപ്പർ...

ചേരാനല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ 55കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിയായ 17കാരന്റെ പിതാവും...

‘കായികമേളയിലെ ഭക്ഷണത്തില്‍ പുഴു’; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍...

പാലക്കാട്‌ പിഞ്ച് കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ സംഭവം; മറ്റൊരാള്‍ക്ക് കൂടി പങ്കെന്ന് സൂചന

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസില്‍ ഒരാള്‍ക്കുകൂടി...

യെലഹങ്കയിൽ പി.ജി. കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: യെലഹങ്കയിൽ വനിതാ പേയിങ് ഗസ്റ്റ് താമസകേന്ദ്രത്തിന്റെ നാലാം നിലയിലെ ടെറസിൽനിന്ന്...

Related Articles

Popular Categories