ഇസ്ലാമാബാദ്: യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് മിഡില്‍ ഈസ്റ്റില്‍ സംഘർഷങ്ങള്‍ ലഘൂകരിക്കപ്പെടുകയും ഹൊർമൂസ് കടലിടുക്കിലൂടെയുള്ള ഊർജ്ജ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തതോടെ ആഗോള വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കാൻ പാക്കിസ്ഥാൻ സർക്കാർ തീരുമാനിച്ചു. ഇതോടെ, പാക്കിസ്ഥാനില്‍ ഇന്ധനവില കുത്തനെ കുറച്ചു.
പെട്രോളിന് ലിറ്ററിന് 74 രൂപയും ഹൈ-സ്പീഡ് ഡീസലിന് ലിറ്ററിന് 67 രൂപയുമാണ് കുറച്ചിരിക്കുന്നത്. ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ പാകിസ്താനിലെ പുതിയ ഇന്ധന നിരക്കുകള്‍ നിലവില്‍ വരും. പെട്രോള്‍ വില: ലിറ്ററിന് 373.78 രൂപയില്‍ നിന്ന് 299.78 രൂപയായി കുറയും. ഡീസല്‍ വില: ലിറ്ററിന് 378.78 രൂപയില്‍ നിന്ന് 311.78 രൂപയായി കുറയും.
യുദ്ധസാഹചര്യത്തില്‍ ഹൊർമൂസ് കടലിടുക്ക് അടഞ്ഞതിനെത്തുടർന്ന് ആഗോള വിപണി പ്രതിസന്ധിയിലായപ്പോള്‍, ഓരോ വെള്ളിയാഴ്ച രാത്രിയും ഇന്ധനവില പരിഷ്കരിക്കാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഏപ്രില്‍ 3-ന് പെട്രോള്‍ വില 458.4 രൂപയിലും ഡീസല്‍ വില 520.35 രൂപയിലുമെത്തി ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു.
SUMMARY: Fuel prices fall in global market; Pakistan cuts petrol price by Rs 74 and diesel by Rs 67















