ആന്ധ്രയിൽ നാശം വിതച്ച് ‘മുരശ്’ ചുഴലിക്കാറ്റ്: രണ്ട് മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ്ര​​​യു​​​ടെ തീ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നാ​​​ശം വി​​​ത​​​ച്ച് മു​​​ര​​​ശു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ്. അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. സ്ഥിതിഗതികൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി ബാധിത ജില്ലകളിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. തീരദേശ ജില്ലകളായ നെല്ലൂർ, തിരുപ്പതി, പ്രകാശം, ബാപ്പട്‌ല എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ചത്. മണിക്കൂറിൽ കിലോമീറ്ററുകളോളം വേഗതയിൽ വീശിയടിച്ച കാറ്റിൽ നിരവധി വൃക്ഷങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണു. പലയിടങ്ങളിലും ഗതാഗതവും വൈദ്യുതി ബന്ധവും പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ദുരന്തസാഹചര്യം നേരിടാൻ സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF) ദേശീയ ദുരന്തനിവാരണ സേനയും (NDRF) വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തിവരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സഹായങ്ങൾക്കായി പ്രധാന ജില്ലകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതുജനങ്ങളോട് സർക്കാർ അഭ്യർത്ഥിച്ചു.

ആന്ധ്രാപ്രദേശിലും ഒഡിഷയിലും കനത്ത മഴയാണ് ലഭിച്ചത്. ചുഴലിക്കാറ്റ് കരതൊട്ട ആന്ധ്രാപ്രദേശിലെ പ്രകാശം, നെല്ലൂർ, ബാപട്‌ല, എൻടിആർ ജില്ലകളിലാണ് അതിശക്തമായ മഴ രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് ഉൾപ്രദേശങ്ങളിലേക്ക് നീങ്ങിയതോടെ മഴ വ്യാപിച്ചു. അടുത്ത രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നൽകുന്ന മുന്നറിയിപ്പ്. അതേസമയം, ഒഡിഷയിലെ തെക്കൻ ജില്ലകളിൽ ചൊവ്വാഴ്ച നേരിയ മഴയാണ് ലഭിച്ചത്. ഇതേ തുടർന്ന് ഒഡിഷയിലെ തെക്കൻ ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ അങ്കണവാടികൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

അതേസമയം, ചൊവ്വ ഉച്ചയോടെ മുരസു അതിതീവ്ര ചുഴലിക്കാറ്റിൽ നിന്ന് ചുഴലിക്കാറ്റായി ദുർബലപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരമേഖലയിലൂടെ നീങ്ങുന്നതിനിടെയാണ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞത്.
SUMMARY: Cyclone ‘Murash’ wreaks havoc in Andhra: two dead; Holiday for educational institutions

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദീപാവലി; പടക്കം വാങ്ങുന്നവർക്ക് സംരക്ഷണ കണ്ണട നിർബന്ധമാക്കണമെന്ന് ഡോക്ടർമാർ

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ വാങ്ങുന്നവർക്ക് സംരക്ഷണ കണ്ണട നിർബന്ധമാക്കണമെന്ന...

തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചു; മരുമകന്റെ ആക്രമണത്തിൽ തലയോട്ടി തകര്‍ന്ന് ഗുരുതരാവസ്ഥയിലായ അമ്മായിഅമ്മ മരിച്ചു

കൊല്ലം: മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. ഭരണിക്കാവ്...

വ്യാജമരുന്ന് റാക്കറ്റ്: ബെംഗളൂരുവിൽ 5 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, 9 ലക്ഷം രൂപ കണ്ടുകെട്ടി

ബെംഗളൂരു: രാജ്യവ്യാപകമായി ഉപയോഗശൂന്യവും വ്യാജവുമായ ആന്റിബയോട്ടിക് മരുന്നുകൾ വിറ്റഴിച്ച സംസ്ഥാനാന്തര വ്യാജമരുന്ന്...

ഗ്യാനേഷ് കുമാറിന്റെ രാജി; നവംബർ 5-ന് ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (Special Intensive Revision –...

ബിടിഎം ലേഔട്ടിൽ ഉൾപ്പെടെ 63 അനധികൃത കടകൾക്ക് പൂട്ടിട്ട് ജി.ബി.എ

ബെംഗളൂരു: താമസമേഖലകളിൽ നിയമാനുസൃത അനുമതികളില്ലാതെ പ്രവർത്തിച്ചിരുന്ന 63 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി ഗ്രേറ്റർ...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ​​​​ സ​​​​മ​​​​യം...

KEAM 2027; എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 21 മുതൽ 26 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ (KEAM)...

പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

കോഴിക്കോട്: വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു....

Related Articles

Popular Categories