പാക് ഭീകരരുമായി ചാറ്റ്; കർണാടകയിൽ 24കാരൻ അറസ്റ്റിൽ

ബെംഗളൂരു: പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച് കർണാടകയിൽ 24കാരൻ അറസ്റ്റിൽ. ബീദർ യെനക്കൂർ ഗ്രാമത്തിലെ ബി.ബി.എ വിദ്യാർഥിയായ വിശാൽ കുമാർ മെത്രെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 2ന് പുലർച്ചെ നടന്ന രഹസ്യ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിന്റെ അതീവ ഗൗരവം കണക്കിലെടുത്ത് പ്രതിയെ പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) ഖാതക് ചിഞ്ചോളി പോലിസ് കൈമാറി.

വിശാലിന്റെ മൊബൈൽ ഫോണിൽ നിന്ന് പാകിസ്ഥാൻ ഭീകരൻ ഷെഹ്‌സാദ് ഭട്ടി, സഹായികളായ റാണ ഹുനൈൻ, നോമി ഖാൻ എന്നിവരുമായി നടത്തിയ ചാറ്റുകൾ പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

റാണ ഹുനൈൻ അയച്ചുകൊടുത്ത ‘റഹേ ഹഖ്’, ‘റാണ ഭായ് 333’ എന്നീ വാട്‌സ്ആപ് ചാനലുകളിൽ ഇയാൾ അംഗമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന തരത്തിലുള്ള രാജ്യവിരുദ്ധ ദൃശ്യങ്ങളും പോസ്റ്റുകളും ഇയാൾ നിരന്തരം കണ്ടിരുന്നതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. അഷു ശർമ്മ, രാജ് ഭായ് എന്ന ലക്കി സിങ് എന്നിവരുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. 2025 ഡിസംബർ മുതൽ വിശാൽ പോലിസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

അതേസമയം, പോലീസിന്റെ ആരോപണങ്ങൾ വിശാലിന്റെ കുടുംബം നിഷേധിച്ചു. കുടുംബസ്വത്ത് തർക്കത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിച്ചമച്ച കേസാണിതെന്നാണ് ബന്ധുക്കളുടെ ആരോപണം. വിശാൽ ബെംഗളൂരുവിൽ ജോലി ചെയ്തുകൊണ്ട് പഠിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു. വീടു പരിശോധിച്ച പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതായും ബന്ധുക്കൾ ആരോപിച്ചു.

കുടുംബസ്വത്ത് തർക്കത്തെ തുടർന്ന് സ്വന്തം പിതാവായ വിജയകുമാറിനെതിരെ ആക്രമണം നടത്താൻ വിശാൽ പദ്ധതിയിട്ടിരുന്നതായും പോലീസ് ആരോപിക്കുന്നുണ്ട്. പിതാവ് മാതാവ് മഹാദേവിയെ ഉപേക്ഷിച്ച് വീണ്ടും വിവാഹം കഴിച്ചതും കുടുംബസ്വത്തിലും കൃഷിയിടത്തിലും വിഹിതം ലഭിക്കാത്തതുമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ഈ ആരോപണങ്ങളും കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിക്കുന്നത്.

യു.എ.പി.എയിലെ 18, 20, 39 വകുപ്പുകൾക്കും ഭാരതീയ ന്യായ സംഹിതയിലെ 61(2), 3(5) വകുപ്പുകൾക്കും കീഴിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശാലിന് യഥാർഥത്തിൽ ഏതുതരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നുവെന്നും ആയുധക്കടത്ത് സംബന്ധിച്ച ആരോപണങ്ങളിൽ ഇയാളുടെ പങ്കെന്താണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. ആരോപണങ്ങൾ കോടതിയുടെ പരിഗണനയിലും അന്വേഷണത്തിലുമാണ്.
SUMMARY: 24-year-old arrested in Karnataka over alleged links to Pakistani terrorists.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു; ബൈക്കിലെത്തിയ അജ്ഞാതർ ആക്രമിച്ചതായി റിപ്പോർട്ട്

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന്...

തട്ടിക്കൊണ്ടുപോകൽ നാടകം സൃഷ്ടിച്ച് പിതാവിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ

ബെംഗളൂരു: പിതാവിൽ നിന്ന് 90 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി സ്വന്തമായി തട്ടിക്കൊണ്ടുപോകൽ...

കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: കർണാടകയിലെ വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനായി ഉന്നതതല കേന്ദ്ര സംഘം ഇന്ന്...

നയന്തഹള്ളിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ നയന്തഹള്ളി വിനായക ലേഔട്ടിൽ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു...

ഓൺസ്റ്റേജ് ജാലഹള്ളി ഭരണസമിതി വിപുലീകരിച്ചു

ബെംഗളൂരു: ജാലഹള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയായ ഓൺസ്റ്റേജിന്റെ ഭരണസമിതി...

ബെംഗളൂരുവിൽ കോളേജ് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തി; നാല് പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ കോളേജ് വിദ്യാർത്ഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു. നാഗർഭാവി...

‘മച്ചാറിന്റേത് അസാമാന്യ ധീരത’: സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച്‌ ദുബായ് കിരീടാവകാശി

ദുബായ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തില്‍ ഉണ്ടായ...

Related Articles

Popular Categories