മൈസൂരുവില്‍ പുതിയ 43 ട്രാഫിക് സിഗ്നലുകള്‍ കൂടി

ബെംഗളൂരു: മൈസൂരുവിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിന്‍റെ ഭാഗമായി സർക്കിളുകളിലും ജങ്ഷനുകളുമുള്‍പ്പെടെ 43 ഇടങ്ങളില്‍ പുതിയ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ച് സിറ്റി ട്രാഫിക് പോലീസ്. ജനുവരിയില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും നടത്തിയ വിശകലന യോഗത്തില്‍ വാഹനങ്ങളുടെ എണ്ണം, ട്രാഫിക് എന്നിവ കണക്കിലെടുത്താണ് പുതിയ സിഗ്നലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. നിലവിലെ 53 സിഗ്നലുകൾക്ക് പുറമേയാണിത്. ഇതോടെ ട്രാഫിക് സിഗ്നലുകളുടെ ആകെ എണ്ണം 96 ആയി.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൈസൂരുവിൽ ദസറ, മറ്റു അവധി ദിവസങ്ങൾ എന്നിവകൊണ്ട് വലിയതോതില്‍ വാഹനങ്ങള്‍ എത്തുന്നതിനാല്‍ നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കി സുഗമമായ സഞ്ചാരം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എസിപി (ട്രാഫിക്) ശിവശങ്കർ പറഞ്ഞു. സ്കൂളുകൾ, കോളജുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ എന്നിവക്ക് സമീപം സ്മാർട്ട് ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിട്ടുണ്ട്. സിഗ്നലുകൾ ഒരു സെൻട്രൽ ട്രാഫിക് കൺട്രോൾ സെന്‍ററുമായി ബന്ധപ്പെടുത്തിയതിനാല്‍ തത്സമയം കൈകാര്യം ചെയ്യാനും സാധിക്കും. രാത്രി സിഗ്നല്‍ നിയന്ത്രിക്കാനുള്ള സംവിധാനമായ ഫ്ലാഷ് ആന്‍ഡ് ലാമ്പ്-ഓഫ് മോഡുകൾ എന്നിവ പുതിയ സിഗ്നലുകളുടെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: 43 new traffic signals in Mysuru

Hot this week

‘ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച്‌ അറിയില്ല’; ശ്വേതാ മേനോന്‍റെ മൊഴി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്തു. നടി അൻസിബ...

അജേഷ് പത്മ കവിതാ പുരസ്‌കാരം രമാ പിഷാരടിക്ക്

ബെംഗളൂരു: നാലാമത് അജേഷ് പത്മ കവിതാ പുരസ്‌കാരം ബെംഗളൂരുവിലെ എഴുത്തുകാരിയായ രമാ...

കണ്ണൂരില്‍ നാലും എട്ടും വയസ്സുള്ള രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല

കണ്ണൂര്‍: ജില്ലയിലെ മൊകേരിയില്‍ ഷിഗെല്ല രോഗബാധ. നാലും എട്ടും വയസ്സുള്ള രണ്ട്...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം...

വെബ് ടാക്സിയിൽ യുവതിക്ക് നേരെ അതിക്രമം; കാബ് ഡ്രൈവർ പിടിയിൽ

ബെംഗളൂരു: വെബ് ടാക്‌സിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കാബ് ഡ്രൈവര്‍...

പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും ശ്രദ്ധേയമായി

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷനും (DBTA) തൊദൽനുടി കന്നഡ ബാലസാഹിത്യ...

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; 8 മരണം

കാലിഫോർണിയ: കാലിഫോർണിയയിൽ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം...

ഗ്രൂപ്പ് എച്ചിലെ ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് യുറുഗ്വെ

മിയാമി: ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക്. മുൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ...

Related Articles

Popular Categories