ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മാർച്ച് 29 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ‘ലഹരിയും കൗമാര പ്രണയബന്ധങ്ങളും’ എന്ന വിഷയത്തിൽ സിനിമ സംവിധായകൻ അനിൽ കാരാക്കുളം സംസാരിക്കും. സാംസ്കാരിക പ്രവർത്തകനായ പി പ്രഭാകരൻ ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.
മലയാള കലാഭവൻ നിർമ്മിച്ചൊരുക്കിയിരിക്കുന്ന മനോഹരമായ ഡേ ടു ഡേ എന്ന ഷോർട്ട് ഫിലിമിൻ്റെ പ്രഥമ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. ഫോൺ: 9964113800.
SUMMARY: Thippasandra Friends Association seminar and short film screening on the 29th
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാറും ഹ്രസ്വചിത്ര പ്രദര്‍ശനവും 29ന്

Topics
Popular Categories














