Monday, April 20, 2026
24.3 C
Bengaluru

കർണാടകയിൽ വന്യജീവി ആക്രമണങ്ങളിൽ മൂന്ന് വർഷത്തിനിടെ മരിച്ചത് 160 പേർ, ഇരകളിൽ അഞ്ച് വിദ്യാർഥികളും

ബെംഗളൂരു: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വന്യജീവി ആക്രമണങ്ങളിൽ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ 160-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി വനം മന്ത്രി ഈശ്വർ ബി. ഖണ്ഡ്രെ. നിയമസഭയില്‍ എം‌എൽ‌സി കെ. വിവേകാനന്ദന്റെ ചോദ്യത്തിന് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2023–24 ൽ 65 പേരും 2024–25 ൽ 46 പേരും 2026 ഫെബ്രുവരി വരെ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ 50 പേരും കൊല്ലപ്പെട്ടതായി മന്ത്രി പറഞ്ഞു.

ആനകൾ, കടുവകൾ, പുള്ളിപ്പുലികൾ, കരടികൾ എന്നിവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഖൻഡ്രെ ചൂണ്ടിക്കാട്ടി. 2014-ൽ 406 ആയിരുന്ന കടുവകളുടെ എണ്ണം 2018-ൽ 524 ആയും 2022-ൽ 563 ആയും വർദ്ധിച്ചു. അതേസമയം, പുള്ളിപ്പുലികളുടെ എണ്ണം 2018-ൽ 1,783 ആയിരുന്നത് 2022-ൽ 1,879 ആയി ഉയർന്നു. ആനകളുടെ എണ്ണം 2012-ൽ 6,072 ഉം 2017-ൽ 6,049 ഉം 2023-ൽ 6,395 ഉം ആയിരുന്നു.

ദ്രുതഗതിയിലുള്ള നഗരവൽക്കരണം, കൃഷിയുടെ വികാസം, വനഭൂമിയുടെ മേലുള്ള കൈയേറ്റം എന്നിവ സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനങ്ങളോട് ചേർന്നുള്ള സ്വകാര്യ ഭൂമികളിൽ കൃഷി ചെയ്യുന്ന നെല്ല്, തെങ്ങ്, വാഴ, പ്ലാവ് തുടങ്ങിയ വിളകൾ വന്യമൃഗങ്ങളെ ആകർഷിക്കുന്നുതായും മന്ത്രി ചൂണ്ടിക്കാട്ടി.

ആനകൾ കാടുകൾക്ക് പുറത്തേക്ക് പോകുന്നത് തടയാൻ, സൗരോർജ്ജ വേലികൾ, കിടങ്ങുകൾ, റെയിൽ ബാരിക്കേഡുകൾ എന്നിവ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ 428 കിലോമീറ്റർ റെയിൽ ബാരിക്കേഡുകൾ പൂർത്തിയായി. ബന്ദിപ്പൂർ കടുവാ സങ്കേതത്തിനും ശൃംഗേരി-കൊപ്പ മേഖലയ്ക്കും പുറമെ ഹാസൻ, ചിക്കമംഗളൂരു, മൈസൂരു, കുടക്, ചാമരാജനഗർ, രാമനഗര, ബെംഗളൂരു തുടങ്ങിയ ജില്ലകളിലായി പത്ത് എലിഫൻ്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. മന്ത്രി പറഞ്ഞു.

കാടിറങ്ങി വരുന്ന ആനകളെ പിടികൂടാന്‍ പരിശീലനം ലഭിച്ച ആനകളെ മൃഗഡോക്ടർമാർ, പാപ്പാൻമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്ന സംഘങ്ങളോടൊപ്പം ഉപയോഗിക്കുന്നുണ്ട്. മൈസൂരു, നഞ്ചൻഗുഡ്, എച്ച്‌ഡി കോട്ടെ, സരഗൂർ, ടി.നരസിപൂർ, മാണ്ഡ്യ, പാണ്ഡവപുര, നാഗമംഗല എന്നിവയുൾപ്പെടെ സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലും പുള്ളിപ്പുലി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. സംരക്ഷിത പ്രദേശങ്ങളിൽ തടാകങ്ങൾ സൃഷ്ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും മൃഗങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നതിനായി വന്യജീവി ഇടനാഴികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ആന, പുള്ളിപ്പുലി ടാസ്‌ക് ഫോഴ്‌സുകൾ 24×7 പ്രവർത്തിക്കുന്നതിനായി കൺട്രോൾ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്, അതേസമയം സെൻസിറ്റീവ് സോണുകളിൽ പ്രത്യേക ടീമുകളെ വിന്യസിച്ചിട്ടുണ്ട്. പെൺ ആനകളിൽ റേഡിയോ കോളറുകൾ ഘടിപ്പിച്ചിട്ടുണ്ട്, ഇത് ആനക്കൂട്ടങ്ങളുടെ ചലനങ്ങൾ നിരീക്ഷിക്കുന്നതിനും സംഘർഷ സാധ്യതയുള്ള സാഹചര്യങ്ങളിൽ വേഗത്തിൽ എത്താന്‍ ഉദ്യോഗസ്ഥരെ സഹായിക്കുകയും ചെയ്യുന്നു. വന്യജീവികളെയും ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനൊപ്പം മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്നും ഖൻഡ്രെ പറഞ്ഞു.
SUMMARY:160 people died in wildlife attacks in Karnataka in three years, including five students

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വിരുദുനഗറില്‍ രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം; പോലീസുകാരടക്കം 15 പേർക്ക് പരുക്ക്, മരണം 23 ആയി

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം...

ഐപിഎല്ലിൽ രാജസ്ഥാനെ വീഴ്ത്തി കൊൽക്കത്ത; 4 വിക്കറ്റ് ജയം

കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത...

ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; സ്ത്രീയ്ക്കും ആറ് മാസം പ്രായമായ കുഞ്ഞിനും ദാരുണാന്ത്യം, മൂന്നുപേരുടെ നില അതീവഗുരുതരം

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ...

പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; എറണാകുളത്ത് മരങ്ങൾ കടപുഴകിവീണു, വീടുകൾക്കും നാശനഷ്ടം

കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ...

രണ്ടാം ഘട്ട ചർച്ചയ്ക്ക് മുന്നെ കനത്ത ഭീഷണി; കരാറിലെത്തിയില്ലെങ്കില്‍ ഇറാനെ തകർ‌ക്കുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി...

Topics

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന്...

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക്...

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേ അനുമതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പീനിയ മേൽപാലം നാളെ മുതൽ 17 വരെ പൂർണമായി അടച്ചിടും

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു ദേശീയപാതയിലെ പീനിയ മേൽപാലം ബലപ്പെടുത്തുന്ന പ്രവൃത്തികളുടെ ഭാഗമായുള്ള അവസാനവട്ട...

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബെംഗളൂരു: ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്...

Related News

Popular Categories

You cannot copy content of this page