കോഴിക്കോട്: കോയമ്പത്തൂർ ഇന്റർസിറ്റിയിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ട്രെയിനിൽനിന്ന് ചാടിയ യുവാവിനെ ആശുപത്രിയില്‍ നിന്നു പിടികൂടി. പോലീസ് പിടിയിലായപ്പോഴാണ് തൊണ്ടിമുതൽ മുക്കുപണ്ടമാണെന്ന് വ്യക്തമായത്. യുപി സ്വദേശി ഷഹജാദ് മുഹമ്മദി(30) ആണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ട്രെയിനില്‍ നിന്ന് ചാടി ഗുരുതരമായി പരുക്കേറ്റ യുവാവ് തെങ്ങില്‍നിന്ന് വീണതാണെന്നാണ് പറഞ്ഞ് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു.
കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് വിടുന്ന സമയത്താണ് മാലപൊട്ടിച്ച് പ്രതി പുറത്തേക്കുചാടിയത്. പ്രതിക്ക് പരിക്കുപറ്റാന്‍ സാധ്യതയുണ്ട് എന്നു മനസ്സിലാക്കിയ റെയില്‍വേ പോലീസും ആര് പി എഫും സമീപത്തെ ആശുപത്രിയില്‍ പരിശോധനനടത്തിയപ്പോഴാണ് പിടിയിലായത്. പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു. പ്രതിയുടെപേരില് സംസ്ഥാനത്ത് വിവിധസ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
SUMMARY: A young man who jumped from a train while breaking his chain was arrested from the hospital.















