​രോഹിത് ഷെട്ടിയുടെ വീടിന് നേരെ വെടിവയ്പ്പ്: നാല് പേർ അറസ്റ്റിൽ; ബിഷ്ണോയി ഗ്യാങ്ങിന് പങ്കുണ്ടെന്ന് സൂചന

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിക്ക് നേരെ വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ നാല് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 12.45-ഓടെയായിരുന്നു സംഭവം. പുണെയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. ലോറൻസ് ബിഷ്ണോയി ക്രിമിനൽ സംഘവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

​ മുംബൈ ജുഹുവിലെ രോഹിത് ഷെട്ടിയുടെ ഒമ്പത് നിലകളുള്ള ‘ഷെട്ടി ടവർ’ എന്ന കെട്ടിടത്തിന് നേരെയാണ് അജ്ഞാതർ അഞ്ച് റൗണ്ട് വെടിയുതിർത്തത്.

കെട്ടിടത്തിൻ്റെ ഒന്നാം നിലയിലുള്ള ഷെട്ടിയുടെ സ്വകാര്യ ജിംനേഷ്യം ലക്ഷ്യമാക്കിയായിരുന്നു. ഒരു വെടിയുണ്ട ജിമ്മിൻ്റെ ചില്ല് തകർത്തു.

പുണെയിൽ നിന്ന് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ കൃത്യത്തിന് സഹായം നൽകിയ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിദ്ധാർത്ഥ് ദീപക് എൻപുരെ (20), സമർത്ഥ് ശിവശങ്കർ പോമാജി (18), സ്വപ്നിൽ ബന്ദു സകത് (23), ആദിത്യ ജ്ഞാനേശ്വർ ഗായകെ (19) എന്നിവരാണ് അറസ്റ്റിലായത്.

​ആക്രമണത്തിന് പിന്നാലെ, ലോറൻസ് ബിഷ്ണോയി സംഘാംഗമായ ശുഭം ലോങ്കറുടേതെന്ന് കരുതുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പ്രചരിച്ചിരുന്നു. തങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് രോഹിത് ഷെട്ടിക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായും ഇത് വെറുമൊരു ‘ട്രെയിലർ’ മാത്രമാണെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു. എൻ.സി.പി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും പ്രതിയായ വ്യക്തിയാണ് ശുഭം ലോങ്കർ.

​സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രതികളെ ഫെബ്രുവരി 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കും തോക്കും കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. സംഭവത്തെത്തുടർന്ന് രോഹിത് ഷെട്ടിയുടെ സുരക്ഷ വർദ്ധിപ്പിക്കുകയും വസതിക്ക് ചുറ്റും പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

SUMMARY: Four arrested for firing at Rohit Shetty’s home amid suspected Bishnoi gang links

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

ബെംഗളൂരുവിൽ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി.) രജിസ്ട്രേഷൻ വർധിക്കുന്നതായി കർണാടക ഗതാഗതവകുപ്പിന്റെ...

വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 

ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ തോരണഗല്ലു ജെ എസ് ഡബ്ല്യു ടൗൺഷിപ്പ് കേന്ദ്രീകരിച്ച്...

അറ്റകുറ്റപ്പണി; മൈസൂരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ, അറ്റകുറ്റപ്പണികളെ തുടർന്ന് ഒക്ടോബർ...

കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കറെ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു

ന്യൂ​ഡ​ൽ​ഹി: ജ​മ്മു ക​ശ്മീ​രി​ൽ ഭീ​ക​ര​നെ വ​ധി​ച്ച് ക​ര​സേ​ന. ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറായ...

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം....

സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്ത് സിഐഎസ്എഫ് ജവാൻ, 4 പേർ കൊല്ലപ്പെട്ടു; സംഭവം ജമ്മു കശ്മീരിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സി.ഐ.എസ്.എഫ്. ജവാൻ സഹപ്രവർത്തകർക്ക് നേരെ...

Related Articles

Popular Categories