തിരുവനന്തപുരം: റെജി ലൂക്കോസിനെ ബിജെ പി സംസ്ഥാന വക്താവായി നിയമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ഇടുക്കി നോർത്ത് ജില്ലാ പ്രസിഡന്റായി ശ്രീവിദ്യ രാജേഷിനേയും പ്രഖ്യാപിച്ചു. വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏകദേശം 35 വർഷത്തോളം ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന റെജി ലൂക്കോസ് കഴിഞ്ഞ 13 വർഷമായി ദൃശ്യമാധ്യമങ്ങളിലെ രാഷ്ട്രീയ സംവാദങ്ങളിൽ സജീവ സാന്നിധ്യമാണ്. ജനുവരി എട്ടിനാണ് റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാല്‍ കേരളം വൃദ്ധ സദനമാകുമെന്നായിരുന്നു ബിജെപിയിൽ ചേർന്നതിന് ശേഷം റെജി ലൂക്കോസിന്റെ പ്രതികരിച്ചത്. സിപിഐഎം വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞിരുന്നു.
SUMMARY: Reggie Lucas appointed as BJP state spokesperson















