കൊല്ലം: ഓച്ചിറയില്‍ 16കാരിയോട് ലൈംഗികാതിക്രമം നടത്തിയ മതപ്രഭാഷകൻ അറസ്റ്റില്‍. വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിയാണ് അറസ്റ്റിലായത്. ഹബീബിയ്യ ഇസ്‌ലാമിക് അക്കാഡമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് പ്രതി. ഇയാളുടെ സ്ഥാപനത്തില്‍ വെച്ചായിരുന്നു ആദ്യത്തെ ഉപദ്രവം. പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
പ്രഭാഷണ സ്ഥലങ്ങളില്‍ നിന്ന് ആളുകളുടേയും കുട്ടികളുടേയും ഫോണ്‍ നമ്പറുകള്‍ ശേഖരിക്കുകയും, പിന്നീട് കുട്ടികളെ മാത്രം ലക്ഷ്യമിട്ട് ചാറ്റിങ്ങിലൂടെയും മറ്റും ഇയാള്‍ വലയിലാക്കുകയുമാണ് ചെയ്യാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിയുടെ ഫോണില്‍ നിന്ന് സമാനമായ രീതിയില്‍ മറ്റ് കുട്ടികളുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസിന് ലഭിച്ചതായും വിവരമുണ്ട്.
വിവരം പുറത്തറിഞ്ഞതോടെ പ്രതി പെണ്‍കുട്ടിയേയും ആണ്‍കുട്ടികളേയും ഫോണില്‍ വിളിക്കുകയും വാട്‌സ്‌ആപ്പ് വഴി വോയിസ് സന്ദേശങ്ങള്‍ അയച്ച് ഭയപ്പെടുത്താനും ബന്ധം പുറത്തുപറയാതിരിക്കാന്‍ സമ്മര്‍ദം ചെലുത്താനും ശ്രമിച്ചിരുന്നെന്നാണ് വിവരം.
SUMMARY: Sexual assault on 16-year-old girl; prominent vlogger and religious scholar Muhammed Niyas arrested















