ഡൽഹി: ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ രാം ലീല മൈതാനിയിലേക്കുള്ള ചലോ ദില്ലി മാർച്ച് ഇന്ന് നടക്കും. 10 ലക്ഷം പേരെ മാർച്ചിൽ അണിനിരത്തും എന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രഖ്യാപനം. ഉച്ചക്ക് 12 മണിക്ക് ഡൽഹി കൊണാട് പ്ലേസിലെ മിന്റോ റോഡിൽ നിന്ന് മാർച്ച് രാം ലീല മൈതാനിയിലേക്ക് നീങ്ങും. എസ്എഫ്ഐ രാവിലെ 8 മണിക്കും സിപിഐഎം 10 മണിക്കും രാം ലീല മൈതാനിയിലേക്ക് മാർച്ച് നടത്തും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ക്കും വോട്ട് ചോര്‍ച്ചക്കുമെതിരെ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമാണിത്.
കേരളത്തിൽനിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും ശനിയാഴ്ച തലസ്ഥാനത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹയിൽ എത്തി. തുറന്ന ബസുകളിൽ മിൻ്റോ റോഡിലേക്ക് എത്തുന്ന രാഹുൽ ഗാന്ധിയും സംഘവും കാൽനടയായി പ്രതിഷേധ വേദിയായ രാംലീല മൈതാനിലേക്ക് പോകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.5 കിലോമീറ്റർ ആണ് പദയാത്രയായി പിന്നിടുക. എന്നാൽ പ്രധാനവേദിയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനങ്ങൾക്ക് പൊലീസ് അനുമതിയില്ല
പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. പ്രതിഷേധ വേദിയ്ക്ക് ചുറ്റും പതിനാല് സോണുകളായി തിരിച്ച് 3500 പോലീസുകാരെ വിന്യസിക്കും. 200 മുതൽ 250 വരെ AI ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ കേന്ദ്ര സേനയും കളത്തിലിറങ്ങും. രാംലീല മൈതാനത്ത് പത്ത് കമ്പനി CRPF സംഘവുമുണ്ടാകും.
തിരക്ക് കണക്കിലെടുത്ത് രാവിലെ പത്ത് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ ന്യൂഡൽഹിയിലും ഓൾഡ് ഡൽഹിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ത്യാ സഖ്യ കക്ഷികൾക്ക് പുറമെ CJPയും പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസം ആദ്യവാരം വോട്ട് കൊള്ളയുടെ തെളിവുകൾ സമർപ്പിക്കാൻ ഇന്ത്യാ സഖ്യ നേതാക്കൾ വീണ്ടും രാഷ്ട്രപതി ദ്രൗപതി മുർമുവിനേ കാണാനും സമയം തേടും.
SUMMARY: 10 lakh people to participate; INDIA alliance’s ‘Chalo Delhi’ march today
















