ശബരിമല: ശബരിമലയിലെ കൊടിമര പുനപ്രതിഷ്ഠയിൽ 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. വിജിലൻസ് ഡയറക്ടർ പ്രത്യേക ടീം രൂപീകരിക്കണമെന്നും നിർദേശം. മഹസർ ഉൾപ്പെടെ എല്ലാ രേഖകളും വിജിലൻസ് ഡയറക്ടർക്ക് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. സ്വർണ്ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തണമെന്നും, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പ്രതികളുടെ ഒപ്പില്‍ ശാസ്ത്രീയ പരിശോധന വേണം. സ്വര്‍ണം സംഭാവന ചെയ്തവരുടെ മൊഴി രേഖപ്പെടുത്തുകയും പുനഃപ്രതിഷ്ഠക്ക് ലഭിച്ച സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തുകയും ചെയ്യണം. ഇത് ദേവസ്വം മാനുവല്‍ അനുസരിച്ച് ആണോ തയ്യാറാക്കിയതെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
2016 സെപ്തംബര്‍ 23ല്‍ പ്രയാഗ് ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ ദേവസ്വം കമ്മിറ്റിയുടെ ബോര്‍ഡ് യോഗമാണ് കൊടിമര പുനഃപ്രതിഷ്ഠക്ക് അനുമതി നല്‍കിയത്. അജയ് തറയില്‍, കെ രാഘവന്‍ എന്നിവരായിരുന്നു ബോര്‍ഡ് അംഗങ്ങള്‍.
SUMMARY: Sabarimala flagpole re-installation; High Court orders preliminary inquiry
















