കൊല്ലം: ഓടിക്കൊണ്ടിരുന്ന കാര്‍ തീ പിടിച്ചു കത്തിനശിച്ചു. കാറിലുണ്ടായിരുന്ന സഹോദരങ്ങള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6 മണിയോടെ കുഴിമതിക്കാട് ജംഗ്ഷനു സമീപത്തായിരുന്നു സംഭവം. കുന്നത്തൂർ ഈസ്റ്റ് പൂത്തൂരംവീട്ടില്‍ ജി മനുവിന്‍റെ കാറാണ് കത്തിയത്. മനുവും സഹോദരിയുമാണ് കാറിലുണ്ടായിരുന്നത് അംബിപൊയ്ക – കുഴിമതിക്കാട് റോഡ് വഴി കരീപ്ര ഭാഗത്തേക്ക് വരികയായിരുന്നു.
ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇരുവരും കാറില്‍ നിന്ന് ചാടി ഇറങ്ങിയതിന് പിന്നാലെയാണ് തീ പിടിച്ചത്. നിമിഷ നേരം കൊണ്ട് തീ ആളിപ്പടരുകയും ചെയ്തു. കുണ്ടറയില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. കാർ പൂർണമായും കത്തി നശിച്ചു. ബാറ്ററിയില്‍ നിന്നുള്ള ഷോർട് സർക്യൂട്ട് ആകാം അപകടകാരണമെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്.
SUMMARY: A moving car caught fire; passengers miraculously escaped















