24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പണിമുടക്ക് തുടങ്ങി; ഡ​യ​സ് നോ​ൺ പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡു​ക​ള​ട​ക്കം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ തൊ​ഴി​ലാ​ളി-​ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ ആ​ഹ്വാ​നം ചെ​യ്ത 24 മ​​ണി​​ക്കൂ​​ർ ദേ​​ശീ​​യ പ​​ണി​​മു​​ട​ക്ക് തു​ട​ങ്ങി. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി 12 വ​രെ​യാ​ണ്​ പ​ണി​മു​ട​ക്ക്.​ പ​​ത്രം, പാ​​ൽ, ആ​​ശു​​പ​​ത്രി, മെ​​ഡി​​ക്ക​​ൽ സ്​​​റ്റോ​​ർ, ഫ​​യ​​ർ​​ഫോ​​ഴ്​​​സ്, ആം​​ബു​​ല​​ൻ​​സ്​ തു​​ട​​ങ്ങി​​യ അ​​വ​​ശ്യ സ​​ർ​​വി​​സു​​ക​ളെ പ​ണി​മു​ട​ക്കി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അതേസമയം പണിമുടക്കിന് സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവർക്ക് വ്യാഴാഴ്ചത്തെ ശമ്പളം നൽകില്ല.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും സം​യു​ക്ത റാ​ലി ന​ട​ത്തും. ഇ​ന്ന് രാ​വി​ലെ ഡ​ൽ​ഹി രാ​ജ്ഘ​ട്ടി​ൽ​നി​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ മാ​ർ​ച്ച് ന​ട​ത്തും. ഉ​ച്ച​യ്ക്ക് ജ​ന്ത​ർ മ​ന്ത​റി​ലും പ്ര​തി​ഷേ​ധി​ക്കും.

പു​തി​യ ലേ​ബ​ർ കോ​ഡു​ക​ൾ, ഇ​ന്ത്യ – യു​എ​സ് വ്യാ​പാ​ര ക​രാ​ർ, കേ​ര​ള​ത്തി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു​ള്ള അ​ധി​ക ബോ​ണ​സ് നി​ർ​ത്താ​നു​ള്ള കേ​ന്ദ്ര നി​ർ​ദേ​ശം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക. ഓ​ട്ടോ, ബ​സ്, ലോ​റി, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും. റെ​യി​ൽ​വേ​യി​ലെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു. ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.
SUMMARY: 24-hour nationwide strike begins

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശുചിമുറിയില്‍ പ്രസവിച്ച നവജാതശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്‌എടി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു....

മഴ ശക്തം; ഡാമുകൾ തുറന്നു, പല ജില്ലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ജില്ലകളിൽ പ്രളയസമാനമായ സാഹചര്യവും...

ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് വീണ് മരിച്ചു; അന്വേഷണം

​ഗാസിയാബാദ്: വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ​ഗാസിയാബാദിലെ രാജ്ന​ഗർ...

ലഘുഭക്ഷണ പായ്ക്കറ്റിനുള്ളിലെ ചെറിയ പ്ലാസ്സിക് ബോൾ തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ലഘുഭക്ഷണ പായ്ക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് ബോൾ തൊണ്ടയില്‍ കുടുങ്ങി...

കാവേരി നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കട്ടെ; തമിഴ്നാട് മുഖ്യമന്ത്രിക്ക് ബി.വൈ. വിജയേന്ദ്രയുടെ തുറന്ന കത്ത്

ബെംഗളൂരു: കാവേരി ജലവിഹിത തർക്കം രൂക്ഷമായ സാഹചര്യത്തിൽ കർണാടക ബിജെപി സംസ്ഥാന...

മൈസൂരുവിൽ ഇഷ്ടികചൂള തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു; ഉടമ ഒളിവില്‍

ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി. നരസിപുര ബൂദഹള്ളി ഗ്രാമത്തിൽ ഇഷ്ടികചൂള തകർന്ന്...

12 ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി; പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

തിരുവനന്തപുരം: കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് വിവിധ ജില്ലകളിൽ...

Related Articles

Popular Categories