കുടുംബവഴക്ക്; ബെംഗളൂരുവില്‍ അച്ഛനെയും അമ്മയെയും മകൻ കുത്തി കൊലപ്പെടുത്തി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ബെംഗളൂരുവിൽ യുവാവ് അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി. റിട്ട. നാവിക ഉദ്യോഗസ്ഥൻ നവീൻ ചന്ദ്ര ഭട്ട് (60), ഭാര്യ ഡോ.ശ്യാമള ഭട്ട് (55) എന്നിവരാണ് മരിച്ചത്. വിജ്ഞാന നഗറില്‍ ഇന്നലെ രാവിലെ ഏഴരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവത്തിൽ സോഫ്റ്റ് ​വെയർ എഞ്ചിനീയറായ രോഹൻ ചന്ദ്ര ഭട്ടിനെ (33) പോലീസ് അറസ്റ്റ് ചെയ്തു.

വിജ്ഞാന നഗറിലെ താമസസ്ഥലത്ത് എത്തിയ മകൻ മാതാപിതാക്കളുമായി ഉണ്ടായ വഴക്കിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതര പരുക്കേറ്റ ദമ്പതികളെ ഉടൻ തന്നെ മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.

പ്രാഥമികാന്വേഷണത്തിൽ കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനായി രോഹന്‍ ഈയിടെ ജോലിയില്‍ നിന്നും രാജി വെച്ചിരുന്നു. പിതാവുമായി പണവും, സ്വത്ത് സംബന്ധിച്ചും തർക്കങ്ങളുണ്ടായാതായും വിവരമുണ്ട്.

ദമ്പതികളുടെ മൃതദേഹം ​ബൗറിങ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മകൾ യു.എസിൽ നിന്നും വന്ന ശേഷം പോസ്റ്റ് മോർട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പേലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Family feud: Son stabs father and mother to death in Bengaluru

Hot this week

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങൾ കടപുഴകി, വാഹനങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരിലെ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ടി. വീണയ്ക്ക് ഇ.ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ...

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ...

എസ്‌ബി‌ഐ അപ്രന്റീസ്- 7,150 ഒഴിവുകൾ: അപേക്ഷിക്കാനുള്ള തീയതി നീട്ടി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ബി‌ഐയില്‍ 7,150 അപ്രന്റീസ് ഒഴിവുകളിലേക്കുള്ള...

രാജ്യസഭാ തിരഞ്ഞെടുപ്പ്; എ​ച്ച്.​ഡി. ദേവഗൗഡയെ ഒഴിവാക്കി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബി.ജെ.പി

ബെം​ഗ​ളൂ​രു: രാജ്യസഭാ തിരഞ്ഞെടുപ്പിൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേവെഗൗഡയെ...

ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്ന് വാതകം ചോര്‍ന്നു; യുവതി മരിച്ചു

ബെംഗളൂരു: ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് യുവതി മരിച്ചു. മൈസൂരു...

അതിതീവ്ര മഴ; കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, 14 ജില്ലകളിലും കനത്ത ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ക്യൂബൻ തീരത്തെ കടലിൽ വ​ൻ ഭൂ​ച​ല​നം; പ്ര​ക​മ്പ​നം അമേരിക്കയിലെ ഫ്ലോ​റി​ഡ വ​രെ

ഹവാന: ക്യൂബൻ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ...

Related Articles

Popular Categories