ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. യാത്രക്കാർ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്. ഒറ്റപ്പാലത്ത് എത്തിയപ്പോഴാണ് ബസില്‍ നിന്നും തീയും പുകയും ഉയരുന്നതായി നാട്ടുകാർ കണ്ടത്. തുടർന്ന് വണ്ടി തടഞ്ഞ് നിർത്തുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ യാത്രക്കാരെ ബസില്‍ നിന്നും പൂർണമായും പുറത്തിറക്കാൻ കഴിഞ്ഞതിനാല്‍ വൻ ദുരന്തം ഒഴിവായി. പാലക്കാട് – ഗുരുവായൂർ റൂട്ടില്‍ സർവിസ് നടത്തുന്ന ‘അമ്പാടി കണ്ണൻ’ ബസിനാണ് തീപിടിച്ചത്. വൈകുന്നേരം 6.45ഓടെയാണ് സംഭവം. ബസിന്റെ അടിയില്‍നിന്ന് തീയും പുകയും ഉയരുകയായിരുന്നു.

പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഒറ്റപ്പാലം ശാഖക്ക് സമീപമുള്ള പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ അവസരോചിത ഇടപെടല്‍ അനുഗ്രഹമായി. പമ്പില്‍ സൂക്ഷിച്ചിരുന്ന അഗ്നിശമന ഉപകരണം പ്രയോഗിച്ചതിനാല്‍ അഗ്നി പടരുന്നത് ഒഴിവാക്കാനായി. ഡീസല്‍ പൈപ്പ് പൊട്ടിയതാകാം തീ പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

SUMMARY: A private bus caught fire while it was running; passengers barely escaped

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മലയാളി യുവാവ് മരിച്ചു....

ബെംഗളൂരുവിൽ വ്യാജമരുന്ന് ശൃംഖലയ്ക്കെതിരെ എസ്.ഐ.ടി. നടപടി; മെഡിക്കൽ സ്റ്റോർ ഉടമ കസ്റ്റഡിയിൽ

ബെംഗളൂരു: കർണാടകയിൽ വ്യാജമരുന്നുകളുടെ വ്യാപകമായ വിതരണ ശൃംഖല കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം...

കർണാടകയിൽ ബാലവേലക്കെതിരെ വൻ നടപടി; 17,000 സ്ഥാപനങ്ങളിൽ പരിശോധന, 800 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ബാലവേലക്കെതിരെ സംസ്ഥാന സർക്കാർ വ്യാപക പരിശോധന ശക്തമാക്കി. നാല്...

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

Related Articles

Popular Categories