ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന് രാവിലെ 8 മുതല്‍ വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. പൂക്കളമത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടർന്ന് കൈരളി മഹിളാ വേദി, കൈരളീ നിലയം സ്‌കൂൾ വിദ്യാർഥികൾ, യുവജന വേദി എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.
രാവിലെ 11.30 ന് നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ കേരള വനിതാ ശിശു വികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയായിരിക്കും. കെ ആർ പുരം എംഎൽഎ ബൈരതി ബസവരാജ്, സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സമിതി പ്രസിഡൻ്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ജോയിന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവര്‍ പങ്കെടുക്കും.
വൈകിട്ട് നാലിന് കുമാരി രഹിത കൃഷ്ണദാസും മാസ്റ്റർ ചെറുശ്ശേരി അർജ്ജുനും നയിക്കുന്ന ഇരട്ട തായമ്പകയും, വൈകിട്ട് 6 30ന് പ്രശസ്ത പിന്നണിഗായകൻ എംജി ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
SUMMARY: Kairali Kalasamithi Onam Festival Today
















