കൊച്ചി: എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആയാണ് മാറ്റം. ഏറെ കോളിളക്കമുണ്ടായ, നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയാണ്. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ കെ.കെ ബാലകൃഷ്ണനെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും തൊടുപുഴ കോടതിയിലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാറിനെ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന തള്ളിയും നടന്‍ ദിലീപിനെ കുറ്റമുക്തനാക്കിയും വിധി പുറപ്പെടുവിച്ചതിനു പിന്നാലെ ജഡ്ജി ഹണി എം. വര്‍ഗീസിന് നേരെ വ്യാപക സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനെതിരെ കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.
SUMMARY: Judge Honey M Varghese, who was involved in the actress attack case, transferred
















