ടിപി ചന്ദ്രശേഖരന്‍ വധക്കേസ്; പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിച്ച്‌ സുപ്രിംകോടതി

ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതിബാബുവിൻ്റെ ശിക്ഷാ വിധി മരവിപ്പിച്ച്‌ സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോതിബാബു നല്‍കിയ അപ്പീലിലാണ് സുപ്രീകോടതിയുടെ ഇടക്കാല ഉത്തരവ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജ്യോതിബാബുവിന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

ജ്യോതിബാബു നല്‍കിയ അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുംവരെ ജാമ്യവും സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി ജ്യോതിബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജ്യോതിബാബുവിനെതിരെയുള്ളത് ദുര്‍ബലമായ തെളിവുകളാണെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി. ഗൂഡാലോചനക്കുറ്റം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ അപര്യാപ്തമാണെന്നായിരുന്നു ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതിഷ് ചന്ദ്ര ശര്‍മ്മ ഉള്‍പ്പെട്ട ബെഞ്ചിൻ്റെ കണ്ടെത്തല്‍.

ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നും പറഞ്ഞ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും റിപ്പോട്ടില്‍ പറയുന്നുണ്ട്. മെഡിക്കല്‍ ബോർഡാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാണിച്ചുള്ള റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറിയത്. ജ്യോതിബാബുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

SUMMARY: TP Chandrasekharan murder case; Supreme Court grants bail to accused Jyothibabu

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

ബെം​ഗ​ളൂ​രു: ഫ്ലാ​റ്റി​നു​ള്ളി​ൽ ഡോ​ക്ട​റെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എട്ടുവയസ്സുകാരനായ മകനെ...

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

ബെംഗളൂരു: തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ്...

ശ്രദ്ധിക്കണേ; ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും

ബെംഗളൂരു: നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാഴാഴ്ച കാവേരി  കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന്...

കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ബെംഗളൂരു: ബെംഗളൂരുവിലെ മടിവാളയിൽ നിന്ന് കണ്ണൂരിലേക്ക് കർണാടക ആർടിസി പ്രഖ്യാപിച്ച നോൺ...

ഇംഗ്ലണ്ടിനെ വീഴ്ത്തി അർജന്റീന; മെസിയും സംഘവും ലോകകപ്പ് ഫൈനലിൽ

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026 രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി...

അധ്യായം 32 📖 പാൽമേഘക്കടലിൽ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ചെമ്പേരി...

അധ്യായം 31 📖 ഫിസ്‌റ്റ് ഇന്ത്യ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1990ൽ...

ബിഡദി എ.ഐ. ടൗൺഷിപ്പ് പദ്ധതി പുനഃപരിശോധിക്കും; കർഷകരെ നിർബന്ധിച്ച് ഭൂമി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിന് സമീപമുള്ള ബിഡദിയിൽ നിർദിഷ്ട എ.ഐ. അധിഷ്ഠിത സംയോജിത ടൗൺഷിപ്പ്...

Related Articles

Popular Categories