കൊച്ചി: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയിൽ തുടർ ചികിത്സകളുമായി കഴിഞ്ഞിരുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ വീണ്ടും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ദീർഘകാലമായി തുടരുന്ന ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയ്ക്കുണ്ടായ തകരാറുകൾ മുറിവ് ഭേദമാകാത്തതിന് കാരണമായി ഡോക്ടർമാർ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മഅദനിയെ എക്കോ, ഇസിജി, എക്സറേ, വിവിധ രക്ത പരിശോധനകൾ എന്നിവക്കും വിധേയമാക്കി. വിവിധ ഡോക്ടർമാരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ് മഅദനി.
SUMMARY: Abdul Nasser Madani was again admitted to the hospital
















