ആലപ്പുഴ: പ്ലസ് വണ്‍ വിദ്യാർഥിനികളെ വീടുകള്‍ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടില്‍ ഡേവിഡിന്റെ മകള്‍ ആൻ മരിയ ഡേവിഡ്, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റില്‍ചിറ സാബുവിന്റെ മകള്‍ ഐറിൻ സാബു (18 ) എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടില്‍ ഡേവിഡിന്റെ മകളാണ് ആൻ മരിയ. വീട്ടിലെ ഹാള്‍ മുറിയില്‍ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ആൻ. പുലർച്ചെ നാലരയോടെ ഉണർന്ന സഹോദരനാണ് ആൻ മരിയയെ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാതാവ്: ബിൻസി.
ഐറിന്റെ മാതാവ്: റോസമ്മ. സഹോദരങ്ങള്‍ ജെറിൻ , ഷെറി. മനോവിഷമമാണ് മരണ കാരണമെന്നാണ് എഫ്‌ഐആർ. നെടുമുടി പോലീസ് അന്വേഷണമാരംഭിച്ചു.
SUMMARY: Two Plus One students found hanging inside their house in Alappuzha
















