“ഞാനൊരു കാര്‍ക്കശ്യക്കാരനല്ല, അത് മാധ്യമങ്ങള്‍ ഉണ്ടാക്കിയ ബ്രാൻഡിംഗ്”: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: താൻ ഒരു കാർക്കശ്യക്കാരനായ നേതാവാണെന്ന വിളിപ്പേര് വലതുപക്ഷ മാധ്യമങ്ങളുടെ ബോധപൂർവ്വമായ ബ്രാൻഡിംഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ മോഹൻലാലുമായുള്ള അഭിമുഖമായ കണ്ടും മിണ്ടിയും എന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സിപിഎം നേതാക്കള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണെന്ന് വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം.

മനുഷ്യസഹജമായ പല ഭാവങ്ങള്‍ തനിക്കുണ്ടെങ്കിലും തന്റെ ക്ഷോഭിച്ച ഭാവങ്ങള്‍ മാത്രം വാർത്തകളില്‍ നല്‍കാനാണ് മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യമെന്നും, സമാധാനപരമായ മറ്റ് ഭാവങ്ങളെ അവർ ബോധപൂർവ്വം ഒഴിവാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തില്‍ ഇതുവരെയും എന്തെങ്കിലും തെറ്റ് ചെയ്തതായി ബോദ്ധ്യമില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ആരോപണങ്ങള്‍ ബാധിച്ചിട്ടില്ലെന്നും ഭയം പാർട്ടിയോട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട ലോക്കപ്പ് മർദ്ദനങളെക്കുറിച്ചും മുഖ്യമന്ത്രി ഓർത്തെടുത്തു. ലോക്കപ്പില്‍ താൻ ഏറ്റിട്ടുള്ള മർദ്ദനങ്ങളുടെ ഫലമാണ് ഇന്ന് ലോക്കപ്പ് മരണങ്ങള്‍ ഇല്ലാതാക്കിയ ആഭ്യന്തര വകുപ്പിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ മരണം ഉണ്ടാക്കിയ വേദനയെക്കുറിച്ചും ജീവിതത്തില്‍ പശ്ചാത്തപിക്കേണ്ടി വന്ന സന്ദർഭത്തെക്കുറിച്ചുമെല്ലാം പിണറായി വിജയൻ അഭിമുഖത്തില്‍ സംസാരിച്ചു.

മലയാള സിനിമയിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാഥാപാത്രം അമൃതംഗമയ എന്ന ചിത്രത്തിലെ മോഹൻലാല്‍ അഭിനയിച്ച ഡോക്ടറുടെ കഥാപാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള കഥാപാത്രമായിട്ടാണ് അമൃതംഗമയയിലെ മോഹൻലാലിന്റെ ഡോക്ടർ വേഷം തനിക്ക് അനുഭവപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എതെങ്കിലും സിനിമയിലെ രംഗം യഥാർത്ഥ ജീവിതത്തില്‍ പ്രയോഗിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന് അത്തരത്തിലുള്ള ശ്രമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും എന്നാല്‍ ചില രംഗങ്ങള്‍ കാണുമ്പോള്‍ നമ്മുടെ ജീവിതവുമായി താരതമ്യപ്പെടുത്താറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു സിനിമയില്‍ അഭിനയിക്കാൻ ഒരു ക്ഷണം ലഭിച്ചാല്‍ ഏത് തരത്തിലുള്ള വേഷം ചെയ്യാനാണ് ആഗ്രഹം എന്ന മോഹൻലാലിന്റെ ചോദ്യത്തോട് അതിൻ്റെ കാലം കഴിഞ്ഞില്ലേഎന്നായിരുന്നു മുഖ്യമന്ത്രിയുടെ രസകരമായ മറുപടി. അങ്ങനെ ചെയ്യേണ്ടിവന്നാല്‍ പ്രായമായ ആരുടെ എങ്കിലും വേഷമായിരിക്കും തനിക്ക് ലഭിക്കുക എന്നും മുഖ്യമന്ത്രി തമാശയായി പറഞ്ഞു. രജനികാന്തിന്റെ ആക്ഷൻ സിനിമയുടെ വലിയൊരു ആരാധകനാണ് താനെന്നും ആക്ഷൻ സിനിമകള്‍ വളരെ ഇഷ്ടമാണ്ന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

SUMMARY: “I am not a hardliner, it is branding created by the media”: Chief Minister Pinarayi Vijayan

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

കേരള ഫയര്‍ ഫോഴ്‌സില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; 43,400 തുടക്ക ശമ്പളം; അവസാന തീയതി ഓഗസ്റ്റ് 05

തിരുവനന്തപുരം: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)...

Related Articles

Popular Categories