മംഗളൂരു – രാമേശ്വരം ട്രെയിൻ സര്‍വീസ് തുടങ്ങി, പക്ഷെ കേരളത്തിൽ സ്റ്റോപ്പുള്ളത് പാലക്കാട് മാത്രം

ബെംഗളൂരു: മലബാറില്‍ നിന്നുള്ളവര്‍ക്ക് രാമേശ്വരത്തേക്കും പഴനിയിലേക്കും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്നതിനായി നേരിട്ടുള്ള മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചെങ്കിലും കേരളത്തിൽ ആകെ പാലക്കാട് മാത്രം സ്റ്റോപ്പ് അനുവദിച്ച റെയില്‍വേയുടെ നടപടി യാത്രക്കാര്‍ക്ക് തിരിച്ചടിയായി. മംഗളൂരു സെന്‍ട്രല്‍ – രാമേശ്വരം(16622) പ്രതിവാര ട്രെയിന്‍ പാലക്കാട്, ദിണ്ടിഗല്‍, മധുര, മാനാമധുര എന്നിങ്ങനെയുള്ള പ്രധാന സ്റ്റേഷനുകളിലൂടെ മാത്രമാണ് കടന്നു പോകുന്നത്. അതായത് മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷന്‍ കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ്‌ 351 കിലോമീറ്റര്‍ കഴിഞ്ഞ് പാലക്കാട് ജംക്ഷനില്‍ മാത്രം. അതേസമയം തമിഴ്‌നാട്ടില്‍ മൂന്നു സ്റ്റോപ്പുകള്‍ ആണ് ഉള്ളത്.

16621/16622 എന്ന നമ്പറിലുള്ള ട്രെയിന്‍ ആണ് രാമേശ്വരം-മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുക. എല്ലാ ഞായറാഴ്ചയും വൈകിട്ട് 7.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 10.50ന് രാമേശ്വരത്ത് എത്തും. അന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.55ന് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ട്രെയിന്‍ കടന്നു പോകുന്ന കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷോര്‍ണൂര്‍ എന്നി പ്രധാന സ്റ്റേഷനുകളിളൊന്നും സ്റ്റോപ്പുകള്‍ ഇല്ല.

മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്
2024ല്‍ പ്രഖ്യാപിച്ച മംഗളുരു – രാമേശ്വരം ട്രെയിന്‍ സര്‍വീസാണ് ഇത്. പല കാരണങ്ങളാല്‍ സര്‍വീസ് നീളുകയായിരുന്നു. ഇതിനിടയിൽ പഴയ പാമ്പന്‍ റെയില്‍വേ പാലം പഴക്കം കണക്കിലെടുത്ത് ഡീ കമ്മീഷന്‍ ചെയ്തതും തടസമായി.
പുതിയ പാമ്പന്‍ പാലം പണികഴിച്ച് കഴിഞ്ഞ ഏപ്രില്‍ ആറിന് തുറന്നു കൊടുത്തു.
SUMMARY: Mangaluru – Rameswaram train service has started, but the only stop in Kerala is Palakkad.

Hot this week

ലോകം ഇനി കാൽപന്ത് കളിയാവേശത്തില്‍: 2026 ലോകകപ്പ്​ ഫുട്​ബാളിന്​ ഇന്ന്​ കിക്കോഫ്

48 ടീമുകള്‍ 12 ഗ്രൂപ്പുകള്‍, 1248 താരങ്ങള്‍, 16 വേദികള്‍ 104...

വീണ്ടും സംഘര്‍ഷം; ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായും അടച്ച് ഇറാന്‍, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക.  ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ...

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം ;മൂന്ന് ഇന്ത്യക്കാരെ കാണാനില്ല

മസ്‌കറ്റ്: ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന്...

വിജയ് സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി...

കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്...

ഷിഗല്ല; വയനാട് ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ച...

‘മൈ ചര്‍ച്ച്’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ തുടക്കമായി

ബെംഗളുരു: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ 'മൈ ചര്‍ച്ചി'ന്റെ ആഭിമുഖ്യത്തില്‍...

Related Articles

Popular Categories