തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയിടാൻ എത്തിയ ഭക്തരില്‍ നിന്ന് അനധികൃത പിരിവ് നടത്തിയ രണ്ട് പേർ കസ്റ്റഡിയില്‍. എസ് എം വി ഗവണ്‍മെന്റ് സ്കൂള്‍ പിടിഎ പ്രസിഡന്റ് കർണൻ ഉള്‍പ്പടെ രണ്ട് പേരാണ് പിടിയിലായത്. കാർ പാർക്കിങ്ങിന്റെ പേരിലാണ് അനധികൃത പിരിവ് നടത്തിയത്.
ഒരു കാർ പാർക്ക് ചെയ്യുന്നതിനായി ഇവർ 400 രൂപ വാങ്ങി. തമ്പാനൂർ പോലീസ് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പൊങ്കാലയോടനുബന്ധിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും പിരിവ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
SUMMARY: Two arrested for illegally collecting money from devotees who came to perform Attukal Pongala
















