മലയാളം ഇനി ഭരണഭാഷ; ബില്ലില്‍ ഒപ്പ് വെച്ച്‌ ഗവര്‍ണര്‍

തിരുവനന്തപുരം: മലയാളം ഭരണഭാഷയാക്കാനുള്ള ബില്ലില്‍ ഒപ്പിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ബില്ല് പാസാക്കണമെന്ന് നേരത്തേ സാംസ്‌കാരിക നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഗവർണർ ഒപ്പിട്ടതോടെ സംസ്ഥാനത്തെ ഭരണഭാഷയായി മലയാളത്തെ പൂർണ്ണമായും മാറ്റുന്നതിനുള്ള നിയമം ഉടൻ പ്രാബല്യത്തില്‍ വരും.

1969-ലെ ഔദ്യോഗിക ഭാഷാ നിയമത്തിന് പകരം മലയാളത്തെ സാർവത്രികമാക്കാനും നിയമപരമായി സംരക്ഷിക്കാനുമുള്ള വ്യവസ്ഥകളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ മലയാളം നിർബന്ധമാക്കുന്നതിനൊപ്പം സർവ്വകലാശാല പാഠ്യപദ്ധതികളില്‍ മലയാളം ഒരു വിഷയമായി പരിഗണിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

കൂടാതെ, കോടതി നടപടികള്‍, സർക്കാർ ഉത്തരവുകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മലയാളത്തിലാക്കാനും മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണല്‍ കോഴ്സുകളില്‍ സംവരണം നല്‍കാനുമുള്ള സുപ്രധാന നിർദ്ദേശങ്ങള്‍ ബില്ലിലുണ്ട്. അർദ്ധസർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും.

ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നെങ്കിലും കേരളം ആ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും വസ്തുതകള്‍ക്ക് നിരക്കാത്ത പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിദ്ധരാമയ്യയ്ക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

കാസറഗോട്ടെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ ബി.ജെ.പിയും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഉന്നയിച്ചിരുന്നെങ്കിലും, എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ജനാധിപത്യപരമായ നിയമമാണിതെന്ന് സർക്കാർ ഉറപ്പിച്ചു പറഞ്ഞു. സാംസ്കാരിക നായകർ ഉള്‍പ്പെടെയുള്ളവരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

SUMMARY: Malayalam now the official language; Governor signs the bill

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories