സി. സി. മുകുന്ദൻ സിപിഐയില്‍ നിന്ന് രാജിവച്ചു; നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കും

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പില്‍ നിർണായക നീക്കവുമായി എഐസിസി. പാർട്ടിയില്‍ അതൃപ്തി പരസ്യമാക്കിയ മുതിർന്ന സിപിഐ നേതാവ് സി.സി. മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന വിവരമാണ് പുറത്തുവരുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുമെന്നും മറ്റ് പാർട്ടിക്കാർ ബന്ധപ്പെട്ടിരുന്നതായും മുകുന്ദൻ പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന നിർണായക വിവരം പുറത്തുവരുന്നത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാം എന്ന തീരുമാനം മുകുന്ദനെ നേതൃത്വം അറിയിച്ചു. കഴിഞ്ഞ കെ.സി. വേണുഗോപാലും, രമേശ് ചെന്നിത്തലയും സി.സി. മുകുന്ദനുമായി ബന്ധപ്പെട്ടിരുന്നു. നാട്ടികയില്‍ സിപിഐ സ്ഥാനാർഥിയായി ഗീതാ ഗോപിയെ പരിഗണിക്കുന്നതില്‍ സി.സി. മുകുന്ദൻ എംഎല്‍എ അതൃപ്തി അരിയിച്ചിരുന്നു.

ഒരു ടേം മാത്രം പൂർത്തീകരിച്ച തന്നെ ഒഴിവാക്കിയതിലും, സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് വിജിലൻസ് കേസ് ഉള്ളയാളെ വീണ്ടും പരിഗണിച്ചതിനാലുമാണ് അതൃപ്തി അറിയിച്ചത്. ഗീത ഗോപി ഒഴികെ ആരെയും മണ്ഡലത്തില്‍ സ്ഥാനാർഥി ആക്കിയാല്‍ അംഗീകരിക്കുമെന്നും, അവരുടെ ഭാഗത്ത് വീഴ്ചയുള്ളതുകൊണ്ടാണ് തന്നെ പകരം സ്ഥാനാർഥിയാക്കിയതെന്നും മുകുന്ദൻ പറഞ്ഞിരുന്നു. എംഎല്‍എ എന്ന നിലയില്‍ താൻ മികച്ച പ്രകടനങ്ങളാണ് മണ്ഡലത്തില്‍ കാഴ്ചവച്ചത്. അത് സ്ഥാനാർഥി നിർണയത്തില്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

SUMMARY: C. C. Mukundan resigns from CPI; will contest as an independent in the state

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരു പാണ്ഡേശ്വരത്തുള്ള സ്വകാര്യ കോളജിൽ മലയാളി വിദ്യാർഥിക്ക് നേരെ വിദ്യാർഥികളുടെ...

നന്ദിനി പാലിന് വില വര്‍ധിപ്പിച്ചേക്കും 

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില വർധിപ്പിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ...

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം. 250 നർത്തകിമാരുടെ മെഗാ തിരുവാതിരക്കളിയോടെയാണ്...

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, പ്രിയങ്ക നായർ വൈസ് ചെയർപഴ്സൻ

തിരുവനന്തപുരം: നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ്...

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

Related Articles

Popular Categories