കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് മെഡിക്കല്‍ കോളേജിന് നേരെ ബോംബ് ഭീഷണി ഉണ്ടാകുന്നത്. സംഭവത്തെത്തുടർന്ന് കനത്ത ജാഗ്രതയിലാണ് അധികൃതർ. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് പരിസരത്തും പ്രധാന കെട്ടിടങ്ങളിലും വിശദമായ പരിശോധന നടത്തി വരികയാണ്.
എന്നാല്‍ ഇതുവരെ സംശയകരമായ സാഹചര്യത്തിലുള്ള യാതൊന്നും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ജനുവരിയില്‍ മെഡിക്കല്‍ കോളേജ് പ്രിസിപ്പലിന് മൂന്ന് ആർ ഡി എക്സ് ഐ ഇ ഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
SUMMARY: Bomb threat again at Kozhikode Medical College
















