ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമോ?; നിര്‍ണായക വാര്‍ത്താസമ്മേളനം രാവിലെ 11ന്

ആ​ല​പ്പു​ഴ: സി.​പി.​എം നേ​തൃ​ത്വ​മാ​യി ഇ​ട​ഞ്ഞ​ ജി. ​സു​ധാ​ക​ര​ൻ തി​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ഇന്ന് രാ​വി​ലെ 11ന്​ ​പ​റ​വൂ​രി​ലെ വ​സ​തി​യി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ച്ചു. അമ്പലപ്പുഴ മണ്ഡലത്തില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമോയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നു. പിണറായി നേരിട്ട് ഫോണിൽ വിളിക്കുകയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി കാണുകയും ചെയ്തു. എന്നിട്ടും വഴങ്ങാതെ ഉറച്ചുനിൽക്കുകയാണ് സുധാകരൻ.

അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള താല്പര്യം ഇന്നലെ വീട്ടിൽ എത്തിയ സി.പി.എം നേതാക്കളെ വീണ്ടും അറിയിച്ചിരുന്നു. എന്നാൽ മാനദണ്ഡപ്രകാരം മാറ്റിനിർത്തിയതല്ലേ എന്നാണ് നേതാക്കൾ പ്രതികരിച്ചത്. എങ്കിൽ തീരുമാനത്തിൽ മാറ്റമില്ലെന്നു സുധാകരനും അറിയിച്ചു. 11 മണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചാൽ കരുതലോടെ നീങ്ങാനാണ് പാർട്ടി അണികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കീഴ്ഘടകങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കണമെന്നും നിർദേശമുണ്ട്. ഇന്നലെ രാത്രി ചേർന്ന അടിയന്തിര ജില്ലാ കമ്മിറ്റിയിലാണ് നിർദേശം.

അതേസമയം അനുനയശ്രമത്തിനു വഴങ്ങാതെ സ്വതന്ത്രനായി മത്സരിക്കാനാണ് സുധാകരന്റെ നീക്കമെങ്കില്‍ മത്സരിക്കട്ടെയെന്നാണ് പാര്‍ട്ടിയുടെ നിലപാട്. സ്വതന്ത്രനായി മത്സരിച്ചാല്‍ സുധാകരനെ യുഡിഎഫ് പിന്തുണച്ചേക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ അമ്പലപ്പുഴ ഒഴിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴയിലെ മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ജി സുധാകരന്‍ അഡ്മിനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്.
SUMMARY: G Sudhakaran’s press conference at 11 am

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മാന്നാർ: ആലപ്പുഴ മാന്നാറില്‍ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ചണ്ഡീഗഡ്: ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന്...

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തില്‍ വൻ തീപിടിത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു

കൊച്ചി: അങ്കമാലിയില്‍ വൻ തീപിടിത്തം. സ്റ്റേഷനറികടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒരു തൊഴിലാളിക്ക്...

Related Articles

Popular Categories