സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു

തെഹ്‌റാൻ: ദേ​ശീ​യ സു​ര​ക്ഷാ കൗൺസിൽ ​മേ​ധാ​വി അ​ലി ലാ​രി​ജാ​നി (67) കഴിഞ്ഞ ദിവസം രാത്രി ഇസ്രയേൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ചു. ഇ​സ്‌​ലാ​മി​ക വി​പ്ല​വ​ത്തി​നാ​യി ജീ​വി​തം മു​ഴു​വ​ൻ ശ്ര​മി​ച്ച അ​ദ്ദേ​ഹം ഒ​ടു​വി​ൽ ത​ന്‍റെ ആ​ഗ്ര​ഹം നി​റ​വേ​റ്റി​യെ​ന്നും അ​ഭി​മാ​ന​ത്തോ​ടെ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ചെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

അലി ലാരിജാനിയുടെ നിര്യാണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “കാഴ്ചപ്പാടും ഉൾക്കാഴ്ചയും സ്നേഹവുമുള്ള ഒരു നേതാവിനെയാണ് നഷ്ടമായത്,” അദ്ദേഹം പറഞ്ഞു. ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകൻ മുർതസ ലാരിജാനി, ഓഫിസ് മേധാവി അലിരേസ ബയാത്ത്, അംഗരക്ഷകർ എന്നിവരും കൊല്ലപ്പെട്ടിട്ടുണ്ട്. അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ ബാ​സി​ജ് ഫോ​ഴ്‌​സ് ക​മാ​ൻ​ഡ​ർ ഗു​ലാം റി​സ സു​ലൈ​മാ​നി​യെ​യും (62) ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ​മ​ന്ത്രി ഇ​സ്ര​യേ​ൽ ക​ട്‌​സ് പ​റ​ഞ്ഞു. സു​ലൈ​മാ​നി കൊ​ല്ല​പ്പെ​ട്ട​ത് ഇ​റാ​ൻ സൈ​ന്യം നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ ശക്തമാകുന്നതിനിടെയാണ് ലാരിജാനിയുടെ മരണവാർത്ത പുറത്തുവന്നിരിക്കുന്നത്. ഇതിനകം, ഇറാനിൽ 1500ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അ​തേ​സ​മ​യം ഇ​റാ​നി​ലെ ബു​ഷെ​ഹ​ർ ആ​ണ​വ നി​ല​യ​ത്തി​നു സ​മീ​പം മി​സൈ​ൽ പ​തി​ച്ചു. എ​ന്നാ​ൽ ആ​ർ​ക്കും ജീ​വ​ഹാ​നി​യോ ആ​ണ​വ നി​ല​യ​ത്തി​ന് കേ​ടു​പാ​ടു​ക​ളോ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.
SUMMARY: Iran confirms assassination of Security Council chief Ali Larijani

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

ആലിക്കുട്ടി മുസ്‌ലിയാർ നേതൃപാടവമുള്ള മഹാപണ്ഡിതൻ- ബെംഗളൂരു എസ്.വൈ. എസ്

ബെംഗളൂരു: പാണ്ഡിത്യവും നേതൃപാടവവും ഒത്തിണങ്ങിയ മഹാ പണ്ഡിതനായിരുന്നു സമസ്‌ത കേരള ജംഇയ്യത്തുൽ...

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ...

‘ഇര -ദി ഐറണി ഓഫ് ഗ്ലോറി’ നൃത്ത സംഗീതശില്പം ഓഗസ്റ്റ് 8 ന്

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അംഗ ആർട്സ് സ്പേസ് ഒരുക്കുന്ന 'ഇര...

സമരക്കാരുമായി ഏത് സമയത്തും ഏത് സ്ഥലത്തും ചര്‍ച്ചക്ക് തയ്യാര്‍; വീണ്ടും അനുരജ്ഞന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഒടുവില്‍ സമരക്കാർക്ക് വഴങ്ങി കേന്ദ്രസർക്കാർ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയില്‍ കേന്ദ്ര...

Related Articles

Popular Categories