‘അയാളെ ദൈവം ശിക്ഷിക്കും’; വിരമിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ മേലുദ്യോഗസ്ഥന്‍ പീഡപ്പിക്കുന്നതായി ആരോപിച്ച് സർക്കാർ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

ബെംഗളൂരു:കർണാടകയിലെ തുമകുരു ജില്ലയിൽ മേലുദ്യോഗസ്ഥന്റെ പീഡനത്തെത്തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ ഓഫിസിനുള്ളിൽ തൂങ്ങിമരിച്ചു. പാവഗഡ സാമൂഹികക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായ മല്ലികാർജുൻ ആണ് മരിച്ചത്. വിരമിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന്റെ പൂർണ ഉത്തരവാദി ജില്ല ഡയറക്ടറായ കൃഷ്ണപ്പയാണെന്ന് ആത്മഹത്യക്ക് മുമ്പ് സഹപ്രവർത്തകർക്ക് അയച്ച വിഡിയോയിൽ മല്ലികാർജുൻ ആരോപിച്ചു.

കൃഷ്ണപ്പ തന്നെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും നിയമവും ദൈവവും അയാള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും മല്ലികാര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞു. ‘എന്‍റെ അമ്മയെയും ഭാര്യയെയും സഹായിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അവര്‍ എന്നെ അത്രത്തോളം സ്നേഹിക്കുന്നു. എന്നാല്‍ എനിക്കതിന് കഴിഞ്ഞില്ല. എന്‍റെ മരണശേഷം കൃഷ്ണപ്പയുടെ കുടുംബത്തോട് പ്രതികാരം ചെയ്യരുത്. അവര്‍ ഇതില്‍ നിരപരാധികളാണ്’, മല്ലികാര്‍ജുന്‍ വീഡിയോയില്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകുന്നേരമാണ് പാവഗഡയിലെ അപ്പ ബന്ദെ ഓഫീസിനുള്ളില്‍ മല്ലികാര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
അതേസമയം ആരോപണങ്ങള്‍ കൃഷ്ണപ്പ നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ പാവഗഡ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
SUMMARY: A week before his retirement, a government official committed suicide

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13-ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍.പി., യു.പി., ഹൈസ്‌കൂള്‍...

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാർഥികളെ അവഹേളിച്ച സംഭവം; ടി.ജി. മോഹന്‍ദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കോക്രോച്ച്‌ ജനതാ പാർട്ടി(സിജെപി)പ്രതിഷേധത്തിനെതിരേ വിവാദ പരാമർശം നടത്തിയ ആർഎസ്‌എസ് നേതാവ്...

‘സുറോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15-ന്

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സുറോം...

കെഎൻഎസ്എസ് കെജിഎഫ് കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് കെജിഎഫ് കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി ചന്ദ്രശേഖരൻ ആർ...

എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ

തിരുവനന്തപുരം: എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറി. ഫയല്‍...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 480 രൂപയാണ്...

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

തിരുവനന്തപുരം: ലഹരിവിരുദ്ധ പടയോട്ടമായ 'ഓപ്പറേഷൻ തൂഫാന്' പിന്നാലെ അഴിമതി തടയുന്നതിനായി പുതിയ...

വടകര ലഹരിക്കേസ്; മുഖ്യകണ്ണിയായ വ​യ​നാ​ട് സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ൽ

കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച്...

Related Articles

Popular Categories