‘ഇവ നമ്മവ’; ദുരഭിമാനക്കൊല തടയാൻ കർശന നിയമവുമായി കർണാടക

ബെംഗളൂരു: ദുരഭിമാനക്കൊലപാതകങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ബിൽ പാസാക്കി കർണാടക നിയമസഭ. ‘കർണാടക ഫ്രീഡം ഓഫ് ചോയ്‌സ് ഇൻ മാര്യേജ് ആൻഡ് പ്രിവെൻഷൻ ആൻഡ് പ്രൊഹിബിഷൻ ഓഫ് ക്രൈംസ് ഇൻ ദ നെയിം ഓഫ് ഓണർ ആൻഡ് ട്രഡീഷൻ ബിൽ-2026’ നിയമസഭ ഐക്യകണ്ഠേന പാസാക്കി.

പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ ‘ഇവ നമ്മവ’ എന്ന പ്രസിദ്ധമായ വചനമാണ് ബില്ലിന് പേരായി നൽകിയിരിക്കുന്നത്. ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ അവതരിപ്പിച്ച ബില്ലിനെ നിയമമന്ത്രി എച്ച്.കെ. പാട്ടീൽ പിന്താങ്ങി.

കഴിഞ്ഞ ഡിസംബറിൽ ഹുബ്ബള്ളിയിൽ ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് 19-കാരിയായ ഗർഭിണിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയ ദാരുണ സംഭവമാണ് ഇത്തരമൊരു നിയമനിർമ്മാണത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്.

ദുരഭിമാനക്കൊലപാതകങ്ങൾക്കോ ജാതീയമായ ആക്രമണങ്ങൾക്കോ മുതിരുന്നവർക്ക് അഞ്ചുവർഷം മുതൽ ജീവപര്യന്തം തടവ് വരെ ബില്ലിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. വിവാഹിതരാകുന്നവരുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുന്നതും ഇതര ജാതികളിൽ വിവാഹിതരാകുന്ന ദമ്പതികളെയോ അവരുടെ കുടുംബത്തെയോ സാമൂഹികമായി ബഹിഷ്കരിക്കുന്നതും ഈ നിയമപ്രകാരം കഠിനശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

നിയമസഭ പാസാക്കിയ ബിൽ ഇനി ഉപരിസഭയായ നിയമനിർമ്മാണ കൗൺസിലിന്റെ കൂടി അംഗീകാരത്തിന് ശേഷം ഗവർണറുടെ ഒപ്പിനായി അയക്കും. ഗവർണർ അനുമതി നൽകുന്നതോടെ നിയമം ഔദ്യോഗികമായി വിജ്ഞാപനം ചെയ്യും. സാമൂഹിക മാറ്റം ലക്ഷ്യം വെച്ചുള്ള ഈ നീക്കം ഇതര ജാതി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് വലിയ സുരക്ഷ ഉറപ്പാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ദുരഭിമാനത്തിന്റെയോ പാരമ്പര്യത്തിന്റെയോ പേരിൽ നടക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഈ നിയമം സഹായിക്കുമെന്ന് നിയമമന്ത്രി എച്ച്.കെ. പാട്ടീൽ വ്യക്തമാക്കി.

SUMMARY: Karnataka Assembly passes ‘These are ours’ bill to prevent honour killings

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രതിഷേധ നിയന്ത്രണം പിൻവലിക്കണം: നവംബർ 28-ന് ബെംഗളൂരുവിൽ സമരപരിപാടി സംഘടിപ്പിക്കും

ബെംഗളൂരു: നഗരത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ നവംബർ 28-ന് നഗരവ്യാപക പ്രക്ഷോഭം...

ഡൽഹിയിൽ നവംബർ 1ന് ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച റാലിക്ക് പിന്തുണയുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇൻഡ്യ'...

നമ്മ മെട്രോ യാത്രക്കിടെ യുവതിയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ  ചിത്രീകരിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ് 

ബെംഗളൂരു: നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾ തന്നെ മൊബൈൽ ഫോണിൽ...

ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ല: റെയിൽവേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

ബെംഗളൂരു: ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് യാത്ര മുടങ്ങിയെന്ന പരാതിയിൽ ദക്ഷിണ പശ്ചിമ...

സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ൺ​വി​ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​ന്...

പ്രതിഷേധ നിയന്ത്രണം പിൻവലിക്കണം: നവംബർ 28-ന് ബെംഗളൂരുവിൽ സമരപരിപാടി സംഘടിപ്പിക്കും

ബെംഗളൂരു: നഗരത്തിൽ പൊതുപ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കെതിരെ നവംബർ 28-ന് നഗരവ്യാപക പ്രക്ഷോഭം...

ഡൽഹിയിൽ നവംബർ 1ന് ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച റാലിക്ക് പിന്തുണയുമായി സിജെപി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'ഇൻഡ്യ'...

ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ല: റെയിൽവേ 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

ബെംഗളൂരു: ട്രെയിനിലെ ടോയ്‌ലെറ്റിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് യാത്ര മുടങ്ങിയെന്ന പരാതിയിൽ ദക്ഷിണ പശ്ചിമ...

സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി​യി​ൽ നി​ന്ന് തീ ​പ​ട​ർ​ന്നു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ൺ​വി​ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വി​ന്...

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് വാർഡൻമാരെ...

കോവളം സ്പാ പീഡന കേസ്: വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവളം സ്പാ പീഡന കേസില്‍ വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടർ അറസ്റ്റില്‍....

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടന്‍ നിവിന്‍ പോളിയും നിര്‍മ്മാതാവ് പി എസ് ഷംനാസും സംവിധായകന്‍...

Related Articles

Popular Categories