തിരുവനന്തപുരം: കോവളം സ്പാ പീഡന കേസില്‍ വനിതാ ഹെല്‍ത്ത് ഇൻസ്പെക്ടർ അറസ്റ്റില്‍. നഗരൂർ ഹെല്‍ത്ത് ഇൻസ്പെക്ടറും വെങ്ങാനൂർ സ്വദേശിയുമായ മായയാണ് അറസ്റ്റിലായത്. സ്പാ നടത്തിപ്പില്‍ മായ്ക്കും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പായിലെ പടമിടപാടുകളിലും മായ പങ്കാളിയായിട്ടുണ്ട്. 16 കാരിയെ കൊണ്ടുവരുന്നതില്‍ ഉള്‍പ്പെടെ പ്രതിക്ക് അറിവുണ്ടായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍.
കേസില്‍ കോർപ്പറേഷൻ ഹെല്‍ത്ത് ഇൻസ്പെക്ടർ അനുരൂപിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് നടപടിക്ക് പിന്നാലെ അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ വി.വി. രാജേഷ് അറിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഉള്ളൂർ സോണല്‍ ഓഫീസിലെ ഹെല്‍ത്ത് ഇൻസ്‌പെക്ടറായിരുന്നു . ഡ്രീം എന്ന പേരിലുള്ള സ്പാ അനുരൂപിൻ്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.
SUMMARY: Kovalam Spa Abuse Case: Female Health Inspector Arrested















