ഡൽഹി: ഓക്ടോബർ 12-ന് സുപ്രീം കോടതിയലേക്ക് നടന്ന പ്രതിപക്ഷ മാർച്ചിനിടെ ഗർഭിണിയായ മാധ്യമപ്രവർത്തക ആക്രമിക്കപ്പെട്ടെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും മറ്റുള്ളവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സുപ്രീം കോടതി മാർച്ചില്‍ പങ്കാളിയാകവെ രാഹുല്‍ ഗാന്ധി ഗർഭിണിയായ മാധ്യമ പ്രവർത്തകയെ തള്ളി വീഴ്ത്തിയെന്ന ആരോപണത്തിലാണ് സുപ്രീം കോടതി നടപടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവമെന്ന് ഹർജിയില്‍ പറയുന്നു. അതേസമയം, വോട്ടർ പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ച് ഹർജികള്‍ സുപ്രീം കോടതി ഇന്ന് (ഒക്ടോബർ 27) പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു.
കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ ഇന്ന് ഡല്‍ഹിയില്‍ മനുഷ്യച്ചങ്ങല തീർക്കും. വ്യാഴാഴ്ച (ഒക്ടോബർ 29) പ്രതീകാത്മക വിചാരണയും നവംബർ ഒന്നിന് ‘വോട്ട് ബച്ചാവോ ദേശ് ബച്ചാവോ’ മഹാറാലിയും അടക്കമുള്ള വൻ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി.
SUMMARY: Pregnant journalist pushed; Supreme Court seeks explanation from Rahul Gandhi
















