പത്തു ദിവസത്തേക്ക് ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കില്ല: താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്

വാഷിങ്ടന്‍: ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും ഏപ്രില്‍ ആറു വരെ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നും തന്റെ ട്രൂത്ത് സോഷ്യല്‍ പേജില്‍ ട്രംപ് കുറിച്ചു.’ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റിന് നേരെയുള്ള ആക്രമണം നാല്‍ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടക്കുന്നു…വളരെ നന്നായി തന്നെ മുന്നോട്ട് പോകുന്നു’, ട്രംപ് കുറിച്ചു.

ഏഴ് ദിവസത്തേക്ക് ആക്രമണം നിര്‍ത്താനാണ് ഇറാന്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ താന്‍ അത് പത്ത് ദിവസമായി നീട്ടുകയായിരുന്നുവെന്നും ട്രംപ് ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. വളരെ മികച്ച രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു.

അതേസമയം, യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍നിന്ന് ടോള്‍ പിരിക്കാനുള്ള നിയമനിര്‍മാണത്തിന് ഇറാന്‍ പാര്‍ലമെന്റ് തുടക്കമിട്ടു. മേഖലയുടെ സുരക്ഷ തങ്ങള്‍ ഉറപ്പാക്കുന്നതിനാല്‍ ടോള്‍ ഈടാക്കുന്നത് സ്വാഭാവികമാണെന്നാണ് ഇറാന്റെ നിലപാട്. യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ വഴി അമേരിക്ക മുന്നോട്ടുവച്ച 15 ഇന നിര്‍ദേശങ്ങള്‍ തള്ളിയ ഇറാന്‍ പകരം അഞ്ചു നിബന്ധന മുന്നോട്ടുവച്ചതായി റിപ്പോര്‍ട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പാകിസ്ഥാനിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നാല്‍ ഇറാനെതിരെയുള്ള ആക്രമണം ശക്തമായി തുടരുമെന്നും ഇറാന്റെ നാവിക ആസ്തികള്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്നുമാണ് ഇസ്രയേലിന്റെ ഭീഷണി.
SUMMARY: Trump extends temporary ceasefire, says no attacks on Iranian power plants for 10 days

Hot this week

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നു?; ഇരു രാജ്യങ്ങളും തമ്മിൽ സമാധാന കരാറിന് ധാരണയായി, ഇ​നി വേ​ണ്ട​ത് ട്രം​പി​ന്റെ അ​നു​മ​തി

ടെ​ഹ്റാ​ൻ: യു​എ​സും ഇ​റാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും...

‘ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല, ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​യി തു​ട​രും’- സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് മാറാനുള്ള നിർദ്ദേശം...

കോഴിക്കോട് മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; പ്രതിഷേധിച്ച 57 സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട്: മുന്‍ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസിൽ...

ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18ന്

ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിലിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും....

കെനിയയിൽ സ്കൂളിന് തീപിടിച്ച് 16 വിദ്യാർഥിനികൾ മരിച്ചു; 79 പേര്‍ക്ക് പരുക്ക്

നയ്റോബി : മധ്യ കെനിയയിലെ ബോർഡിങ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16...

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി...

നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ...

Related Articles

Popular Categories