നടുറോഡിൽ അരുംകൊല; ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ശരീരത്തിന് മുകളിലൂടെ കാർ കയറ്റി കൊലപ്പെടുത്തി

ബെംഗളൂരു: കലബുറഗിയിൽ നടുറോഡിൽ നാടിനെ ഞെട്ടിച്ച് അരുംകൊല. യുവാവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം റോഡിനു നടുവിൽ കാർ കയറ്റി കൊലപ്പെടുത്തി. വ്യാഴാഴ്ച പട്ടാപ്പകൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഷൈല (28) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് അക്ഷയ്‌യെ അറസ്റ്റുചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

പോലീസ് റിപ്പോർട്ട് അനുസരിച്ച് ഭർത്താവായ അക്ഷയ് ഷൈലയെ കാറിൽ കയറ്റി കൊണ്ടുപോകുകയും നടുറോഡിൽ വെച്ച് കഴുത്തറുക്കുകയും ആയിരുന്നു. പിന്നാലെ ഇയാൾ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി. വീഡിയോ ദൃശ്യങ്ങളിൽ അക്ഷയ് ഭാര്യയെ ക്രൂരമായി മർദിക്കുന്നത് കാണാം. ഷൈല സഹായത്തിനായി ഉച്ചത്തിൽ അലറിവിളിക്കുന്നതും വീഡിയോയിൽ കാണാം. പിന്നാലെ കാറുമായി ഇയാൾ രക്ഷപ്പെട്ടു. പിന്നീട് ഇയാൾ പോലീസിന്റെ പിടിയിലായി. മറ്റ് യാത്രക്കാരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്.

മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണ് ഷൈലയും അക്ഷയ്‌യും. ഇരുവരും നാലുവർഷം മുമ്പാണ് വിവാഹിതരായത്. ഷൈലയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട് എന്ന അക്ഷയ്‌യുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് കേസെടുത്ത പോലീസ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: After slitting wife’s throat, the husband drove a car over her body and killed her

Hot this week

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നു?; ഇരു രാജ്യങ്ങളും തമ്മിൽ സമാധാന കരാറിന് ധാരണയായി, ഇ​നി വേ​ണ്ട​ത് ട്രം​പി​ന്റെ അ​നു​മ​തി

ടെ​ഹ്റാ​ൻ: യു​എ​സും ഇ​റാ​നും ത​മ്മി​ൽ നി​ല​വി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നീ​ട്ടാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും...

‘ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല, ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ൽ ത​ന്നെ സ​ജീ​വ​മാ​യി തു​ട​രും’- സി​ദ്ധ​രാ​മ​യ്യ

ബെംഗളൂരു: സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ. രാജ്യസഭയിലേക്ക് മാറാനുള്ള നിർദ്ദേശം...

കോഴിക്കോട് മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; പ്രതിഷേധിച്ച 57 സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട്: മുന്‍ മുഖ‍്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസിൽ...

ഏഴ് നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 18ന്

ബെംഗളൂരു: കർണാടക നിയമസഭാ കൗൺസിലിലേക്കുള്ള ദ്വിവത്സര തിരഞ്ഞെടുപ്പ് ജൂൺ 18ന് നടക്കും....

കെനിയയിൽ സ്കൂളിന് തീപിടിച്ച് 16 വിദ്യാർഥിനികൾ മരിച്ചു; 79 പേര്‍ക്ക് പരുക്ക്

നയ്റോബി : മധ്യ കെനിയയിലെ ബോർഡിങ് സ്കൂളിലുണ്ടായ വൻ തീപിടിത്തത്തിൽ 16...

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡല്‍ മുങ്ങി മരിച്ചു. ഡല്‍ഹി...

നടി ട്വിഷ ശര്‍മയുടെ മരണം; ഭർതൃമാതാവ് മുന്‍ ജഡ്ജി ഗിരിബാല സിങ് അറസ്റ്റില്‍

ഭോപ്പാൽ: മോഡലും നടിയുമായ ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം മുൻ കൗൺസിലർ ഐ.പി. ബിനു കീഴടങ്ങി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ...

Related Articles

Popular Categories