ബെംഗളൂരു: ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) ക്കു കീഴിലെ 5 കോര്‍പറേഷനുകളുടെ ബജറ്റ് ഇന്നും നാളെയുമായി നടത്തും. ഇന്നു ബെംഗളൂരു ഈസ്റ്റ്, സെന്‍ട്രല്‍ സിറ്റി കോര്‍പറേഷനുകളുടെയും നാളെ നോര്‍ത്ത്, വെസ്റ്റ്, സൗത്ത് സിറ്റി കോര്‍പറേഷനുകളുടെയും ബജറ്റുകളാണ് അവതരിപ്പിക്കുക. ആദ്യമായിട്ടാണു ജിബിഎയുടെ ബജറ്റ് രണ്ടു ദിവസങ്ങളിലായി അവതരിപ്പിക്കുന്നത്. എന്‍ജിഒകള്‍ക്ക് അവതരണങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. അതത് മുനിസിപ്പല്‍ കമ്മിഷണര്‍മാരാകും ബജറ്റ് അവതരിപ്പിക്കുക.
അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കി 4,000- 4,200 കോടി രൂപയുടെ ബജറ്റാകും ഓരോ കോര്‍പറേഷനും അവതരിപ്പിക്കുക. മൊത്തം ബജറ്റ് വിഹിതം 21,000 കോടി കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
SUMMARY: Greater Bengaluru Authority budget begins today















