യുവനടിയുടെ പീഡനപരാതി; രഞ്ജിത്തിനെ ഫെഫ്കയില്‍നിന്ന് പുറത്താക്കി

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ റിമാന്‍ഡിലായ സംവിധായകന്‍ രഞ്ജിത്തിനെതിരെ നടപടിയുമായി സിനിമാ സംഘടനകള്‍. രഞ്ജിത്തിനെ ഫെഫ്കയില്‍നിന്ന് പുറത്താക്കി. കേസില്‍ വിധി വരുന്നത് വരെ ഡയറക്ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റിനിര്‍ത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

സമാനമായ രീതിയില്‍ ആരോപണവിധേയരായ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളത്. ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയ പ്രകാരം ഓണ്‍ലൈനായി ഒരു കമ്മിറ്റി ചേര്‍ന്ന് വിഷയത്തില്‍ നടപടിയെടുക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

‘സമാനമായ രീതിയില്‍ ആരോപണവിധേയരായ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളത്. ഇപ്പോഴുണ്ടായിരിക്കുന്നത് പ്രാഥമിക നടപടിക്രമമാണെന്നും രണ്ട് യൂണിയനുകളുടെയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയ പ്രകാരം ഓണ്‍ലൈനായി ഒരു കമ്മിറ്റി ചേര്‍ന്ന് വിഷയത്തില്‍ നടപടിയെടുക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ഐസിസിയില്‍ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു മാസം മുമ്പ് കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതിയ സിനിമയില്‍ പ്രധാന വേഷം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ മൊഴി. അവിടെ നിന്നും ഓടി രക്ഷപ്പെട്ട നടി സഹപ്രവർത്തകരോട് വിവരം പറയുകയും തുടർന്ന് ഡിജിപിക്ക് പരാതി നല്‍കുകയുമായിരുന്നു.

കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെയും രഞ്ജിത്തിനെതിരെ ബംഗാളി നടിയും ഒരു യുവാവും പരാതി നല്‍കിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി ആ കേസുകള്‍ റദ്ദാക്കിയിരുന്നു.

എന്നാല്‍ പുതിയ പരാതിയില്‍ പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ലൊക്കേഷനിലുണ്ടായിരുന്ന സാക്ഷികളുടെയും ഐസിസി അംഗങ്ങളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നുമാണ് രഞ്ജിത്തിന്റെ പ്രതികരണം. പോലീസിന്റേത് അനാവശ്യ തിടുക്കമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും ആരോപിച്ചു.

SUMMARY: Young actress’s harassment complaint; Ranjith expelled from FEFKA

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി...

വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു

കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു. ആദ്യ വെബ്സിരീസായ കാപ്പി സ്ക്വാഡ്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ നരഹത്യ കേസില്‍ പ്രതികളുടെ ജാമ്യ ഹർജി...

മാസപ്പടി കേസ്; പിണറായി വിജയന്റെ വസതിയില്‍ നേരിട്ടെത്തി സമൻസ് പതിപ്പിച്ച്‌ ഇ.ഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ എത്തി...

അഭിജീത് ദിപ്‌കെയ്ക്ക് ജാമ്യം; ഉപാധികളോടെ മോചനം

ഡൽഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ സിജെപി പ്രതിനിധി അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം ലഭിച്ചു....

കേരളത്തില്‍ ആദ്യമായി വിസ്റ്റാഡോം ട്രെയിൻ; ഒക്ടോബര്‍ 22 മുതല്‍ ജനുവരി 16 വരെ ചെങ്കോട്ട റൂട്ടില്‍

കൊല്ലം: കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കും വിനോദസഞ്ചാരികള്‍ക്കും അതിരറ്റ ആവേശവും വലിയൊരത്ഭുതവും സമ്മാനിച്ചുകൊണ്ട്...

Related Articles

Popular Categories