പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിലെ ഇന്റർനെറ്റ് സേവനങ്ങള്‍ തടസ്സപ്പെടാൻ സാധ്യത

മുംബൈ: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ആഗോള ഇന്റര്‍നെറ്റ് ശൃംഖല ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കിനും ചെങ്കടലിനും അടിയിലൂടെ കടന്നുപോകുന്ന ഇന്റര്‍നെറ്റ് കേബിളുകള്‍ സംഘര്‍ഷ ഭീഷണി നേരിടുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ലോകത്തിലെ ഇന്റര്‍നെറ്റ് ഡാറ്റയുടെ ഭൂരിഭാഗവും കടലിനടിയിലുള്ള കേബിളുകള്‍ വഴിയാണ് പോകുന്നത്. കൂടാതെ ഏഷ്യയെയും യൂറോപ്പിനെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന 17 ഓളം പ്രധാന കേബിളുകളും ചെങ്കടലിലൂടെ കടന്നുപോകുന്നു. നിലവിലെ സംഘര്‍ഷങ്ങള്‍ കാരണം ഈ കേബിളുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെണ് നേരത്തെ തന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു ഈ സാഹചര്യത്തിലാണ് ആശങ്ക വര്‍ധിച്ചത്. കൂടാതെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ 60 ശതമാനവും മുംബൈയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്.

ഈ കേബിളുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് വേഗതയെയും ഡിജിറ്റല്‍ ശൃംഖലകളെയും ക്ലൗഡ് സേവനങ്ങളെയും അത് ദോഷകരമായി ബാധിക്കും.

നിലവില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ തകരാറിലാകുന്ന കേബിളുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുക എന്നതും വലിയ വെല്ലുവിളിയാണ്. സമുദ്രാന്തര പ്രശ്‌നങ്ങള്‍ കണ്ടെത്താനും അവ പരിഹരിക്കാനും സാധാരണ സാഹചര്യങ്ങളില്‍ പോലും വലിയ പ്രയത്‌നം ആവശ്യമാണ്. ഇന്ത്യയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന എ എ ഇ 1, ഫാല്‍ക്കണ്‍ നെറ്റ്വര്‍ക്ക്, ടാറ്റ ടി ജി എന്‍ ഗള്‍ഫ്, എസ് ഇ എ എം ഇ ഡബ്ല്യു ഇ, ഐ എം ഇ ഡബ്ല്യു ഇ എന്നീ അഞ്ച് പ്രധാന കേബിള്‍ സംവിധാനങ്ങളും നിലവിലെ സംഘര്‍ഷ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.

റിലയന്‍സ് ജിയോ ഇന്‍ഫോകോം, ഭാരതി എയര്‍ടെല്‍, ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, വോഡഫോണ്‍ ഐഡിയ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ടെലികോം ഡിജിറ്റല്‍ കമ്പനികളെല്ലാം ഈ ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരം കേബിളുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെത്തുടര്‍ന്ന് യൂറോപ്പുമായുള്ള ഡാറ്റാ ട്രാഫിക്കിന്റെ 25 ശതമാനം തടസ്സപ്പെട്ടിരുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ നിലവിലെ സമുദ്രാന്തര കേബിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പര്യാപ്തമല്ലെന്ന് ട്രായ് (ടി ആര്‍ എ ഐ) ചെയര്‍മാന്‍ അനില്‍ കുമാര്‍ ലഹോട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഗോളതലത്തിലെ സമുദ്രാന്തര കേബിള്‍ ലാന്‍ഡിംഗ് സ്റ്റേഷനുകളുടെ ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. ഇത് പത്തിരട്ടിയെങ്കിലും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്റര്‍നെറ്റ് തടസ്സത്തിന് പുറമെ എണ്ണ, ഗ്യാസ്, വളം എന്നിവയുടെ വിതരണത്തിലും ഇന്ത്യ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇറക്കുമതി ചെലവ് വര്‍ധിക്കുന്നതും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പണമയക്കലില്‍ ഉണ്ടായേക്കാവുന്ന കുറവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
SUMMARY: West Asian conflict: Internet services in India likely to be disrupted

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓറഞ്ച് അലർട്ട്; ആലപ്പുഴയടക്കം നാളെ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ...

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈയിൽ 10 കുട്ടികളെ രക്ഷപ്പെടുത്തി; ‘ഓപ്പറേഷൻ നൻഹേ ഫരിഷ്തേ’ ഫലം കാണുന്നു

ബെംഗളൂരു: കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ ജൂലൈ മാസത്തിൽ മാത്രം 10...

സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അജ്ഞാതര്‍ കത്തിച്ചു

തൃശൂര്‍: സംവിധായകന്‍ വിജീഷ് മണിയുടെ ജീപ്പ് അഞ്ജാതര്‍ കത്തിച്ചു. ഇന്ന് പുര്‍ലര്‍ച്ചെ...

മഴ വൈകിയാൽ കുടിവെള്ള പ്രതിസന്ധി രൂക്ഷമായേക്കും; ബെംഗളൂരുവില്‍ ഉള്ളത് നാല് മാസത്തേക്കുള്ള കുടിവെള്ള ശേഖരം മാത്രം

ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ...

കനത്ത മഴ; എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, കാസറഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം, ഭർത്താവിനായി തെരച്ചില്‍

ബെംഗളൂരു: നഗരത്തിലെ വാടകവീട്ടിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ അഴുകിയ മൃതദേഹം...

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൽപറ്റ : ശക്തമായ മഴയെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; ചീഫ് സെക്രട്ടറിയുടെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ്...

Related Articles

Popular Categories