കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ ; പ​ര​സ്യപ്ര​ചാ​ര​ണം നാ​ളെ സ​മാ​പി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങാൻ ഇനി വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ആവേശം വാനോളമുയർത്തി മുന്നണികൾ അവസാനഘട്ട പ്രചാരണത്തിലാണ്. നാളെയാണ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആവേശകരമായ കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജില്ലയിൽ തുടരുന്നുണ്ട്. ബി​​​​ജെ​​​​പിയുടെ 47 ആം സ്ഥാപക ദിനം പ്രമാണിച്ച് സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തും. ശേഷം വിവിധ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ടെന്നീസ് താരം ലെണ്ടർ പിയേസ്, ബി​​​​ജെ​​​​പി ദേശിയ അധ്യക്ഷൻ നിതിൻ നബിൻ തുടങ്ങിയവരും തിരുവനന്തപുരത്ത് ഉണ്ട്.

വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ റോഡ് ഷോയിൽ പങ്കെടുക്കും.ഭ​​​​ര​​​​ണ​​​​വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​വും സി​​​​പി​​​​എം-​​​​ബി​​​​ജെ​​​​പി ഡീ​​​​ലും ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യും ഇ​​​​ന്ദി​​​​രാ ഗാ​​​​ര​​​​ന്‍റി​​​​യു​​​​മൊ​​​​ക്കെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ കേ​​​​ര​​​​ള​​​​മെ​​​​മ്പാ​​​​ടും വോ​​​​ട്ടാ​​​​യി അ​​​​ല​​​​യ​​​​ടി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​തീ​​​​ക്ഷ. ഇ​​​​താ​​​​ണ് നൂ​​​​റി​​​​ല​​​​ധി​​​​കം സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തു​​​​മെ​​​​ന്ന യു​​​​ഡി​​​​എ​​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തി​​​ന്‍റെ ക​​​​രു​​​​ത്ത്.

ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷ​​​​മാ​​​​യി ജ​​​​ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ട് അ​​​​നു​​​​ഭ​​​​വി​​​​ച്ച ഭ​​​​ര​​​​ണ​​​​നേ​​​​ട്ട​​​​ങ്ങ​​​​ളാ​​​​ണ് തു​​​​ട​​​​ർ​​​ഭ​​​​ര​​​​ണ​​​​മെ​​​​ന്ന എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ക്യാ​​​മ്പി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ​​​യ്ക്കു പി​​​ന്നി​​​ൽ. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വി​​​​ക​​​​സ​​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പ്ര​​​​ചാ​​​​ര​​​​ണ​​​രം​​​​ഗ​​​​ത്ത് ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി ആ​​​​യു​​​​ധ​​​​മാ​​​​ക്കു​​​മ്പോ​​​​ൾ, മു​​​​ൻ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി രാ​​​​ഷ്‌​​​​ട്രീ​​​​യം ഇ​​​​ത്ത​​​​വ​​​​ണ സി​​​​പി​​​​എം കാ​​​ര്യ​​​മാ​​​യ ച​​​​ർ​​​​ച്ചാ​​​വി​​​​ഷ​​​​യ​​​​മാ​​​​ക്കു​​​​ന്നി​​​ല്ല. യു​​​​ഡി​​​​എ​​​​ഫ് രാ​​​​ഷ്‌​​​​ട്രീ​​​​യം വി​​​​വാ​​​​ദ​​​​മാ​​​ക്കു​​​​മ്പോ​​​​ൾ, ഭ​​​ര​​​ണ​​​നേ​​​ട്ട​​​ങ്ങ​​​ൾ എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞാ​​​ണ് സി​​​​പി​​​​എ​​​​മ്മി​​​ന്‍റെ പ്ര​​​തി​​​രോ​​​ധം.

ജയ സാധ്യതയുള്ള ചില സീ​​​​റ്റു​​​​ക​​​​ളി​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​യ​​​​ർ​​​​പ്പി​​​​ച്ചാ​​​​ണ് ബി​​​​ജെ​​​​പി​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന​​​​ഘ​​​​ട്ട പ്ര​​​​ചാ​​​​ര​​​​ണം. അ​​​​വ​​​​സ​​​​രം ത​​​​ന്നാ​​​​ൽ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​തു പോ​​​​ലെ​​​​യു​​​​ള്ള വി​​​​ക​​​​സ​​​​നം കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​വ​​​​രാ​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​ മോ​​​​ദി​​​​യ​​​​ട​​​​ക്കം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ൽ​​​​ഡി​​​​എ​​​​ഫ്- യു​​​​ഡി​​​​എ​​​​ഫ് ഒ​​​​ത്തു​​​​ക​​​​ളി​​​​യും വി​​​​ക​​​​സ​​​​ന​​​​വു​​​​മൊ​​​​ക്കെ ബി​​​​ജെ​​​​പി പ്ര​​​​ചാ​​​​ര​​​​ണവി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ക്കു​​​​ന്നു. മൂ​​​​ന്നു മു​​​​ത​​​​ൽ ഏ​​​​ഴു വ​​​​രെ സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടു​​​​മെ​​​​ന്നാ​​​​ണ് എ​​​​ൻ​​​​ഡി​​​​എ പ്ര​​​​തീ​​​​ക്ഷ.
SUMMARY: Three more days until Kerala reaches polling booths; Campaigning to end today

LEAVE A REPLY

Please enter your comment!
Please enter your name here