യാത്രക്കാരുടെ തിരക്ക്; നമ്മ മെട്രോ പർപ്പിൾ-ഗ്രീൻ പാതയില്‍ പുതിയ ട്രെയിനുകൾക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു മെട്രോയിലെ യാത്രാ ദുരിതത്തിന് പരിഹാരമായി കൂടുതൽ ട്രെയിനുകൾക്ക് അനുമതി നൽകി റെയിൽവേ ബോർഡ്. പർപ്പിൾ, ഗ്രീൻ പാതകളിലാണ് ട്രെയിനുകൾക്ക് താത്കാലികാനുമതി ലഭിച്ചിരിക്കുന്നത്. പർപ്പിൾ, ഗ്രീൻ ലൈനുകള്‍ക്ക് ആകെ 21 ട്രെയിനുകളാണ് ലഭിക്കുക. ചൈനീസ് കമ്പനിയായ സി.ആർ.ആർ.സി. നാൻജിങ് പുഷെൻ പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള ടിറ്റാഗർ റെയിൽ സിസ്റ്റംസുമായി ചേർന്നാണ് ഈ ട്രെയിനുകൾ നിർമിച്ചു നൽകുന്നത്.  .

ഫുള്ളി ഇൻഫ്ലേറ്റഡ് മോഡിൽ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററും സെക്കൻഡറി എയർ സ്പ്രിങ്ങിന്‍റെ ഡിഫ്ലേറ്റഡ് മോഡിൽ 25 കിലോമീറ്ററും വേഗം ഉൾപ്പെടെയുള്ള നിബന്ധനകളോടെയാണ് അനുമതി നല്‍കുക. പർപ്പിൾ, ഗ്രീൻ ലൈനുകൾക്കായുള്ള ഡയറക്ട് ടു ഗോ (ഡി.ടി.ജി) സിഗ്നലിങ്ങുമായും ട്രെയിൻ നിയന്ത്രണ സംവിധാനവുമായും ട്രെയിനുകളുടെ സംയോജനം, പ്രവർത്തനം എന്നിവ സ്ഥിരീകരിക്കുന്ന സ്വതന്ത്ര സുരക്ഷ വിലയിരുത്തൽ (ഐ.എസ്.എ) റിപ്പോർട്ട് മെട്രോ റെയിൽ സുരക്ഷ കമീഷണര്‍ക്ക് സമര്‍പ്പിക്കുകയും പ്രത്യേക അനുമതി നേടുകയും വേണം.

സർവിസ് ആരംഭിക്കുന്നതിന് മുമ്പ് ട്രെയിനുകൾ 37 നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കണമെന്നുണ്ട്. ട്രെയിനുകളുടെ ഓസിലേഷൻ, ബ്രേക്കിങ്, വേഗം, സിസ്റ്റം ഇന്‍റഗ്രേഷൻ പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാറ്റ്യൂട്ടറി ട്രയലുകൾ നടത്തുന്നതിനായി ബി.എം.ആർ.സി.എൽ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റിസർച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേഡ്സ് ഓർഗനൈസേഷനെ (ആർ.ഡി.എസ്.ഒ) സമീപിച്ചിരുന്നു. ഐ.എസ്.എ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം സി.എം.ആർ.എസ്. അന്തിമ അനുമതി നൽകും. മേയ്-ജൂൺ മാസത്തോടെ അന്തിമ അനുമതി ലഭിച്ചേക്കുമെന്നും ശേഷം ട്രെയിനുകൾക്ക് സര്‍വിസ് ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബി.എം.ആർ.സി.എൽ  ഉദ്യോഗസ്ഥര്‍ പറഞ്ഞു.
SUMMARY: Namma Metro approves new trains on Purple-Green line

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

22 മിനിറ്റ് പരസ്യം; സിനിമ വൈകിയ തിയേറ്ററിന് 75,000 രൂപ പിഴ

ഹൈദരാബാദ്: സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് വാണിജ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്‌ സമയബന്ധിതമായി...

ഏഷ്യൻ ഗെയിംസ്; 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം

നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡില്‍സില്‍ ഇന്ത്യയുടെ വിത്യ രാംരാജിന്...

കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: കണ്ണൂർ നഗരത്തിലും മട്ടന്നൂർ എളമ്പാറയിലും മുഖ്യമന്ത്രി വി ഡി സതീശൻ്റെ...

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തില്‍...

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; തായ്‌മാമൻ തങ്ക മോതിരം പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ തായ്മാമൻ തങ്കമോതിരം പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി സി....

നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വര്‍ഷത്തിന് ശേഷം വിചാരണയ്ക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദത്തിനിടയാക്കിയ നിയമസഭാ കയ്യാങ്കളി കേസില്‍ 11...

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കും; മന്ത്രി ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പ്രതികരിച്ച്‌ വനംമന്ത്രി ഷിബു ബേബി ജോണ്‍....

Related Articles

Popular Categories