പൊന്നാനി: കടലില്‍ മല്‍സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന് മുഹമ്മദ്കുട്ടിയുടെ മകനുമായ റാഫിയാണ് മരിച്ചത്. പൊന്നാനി ഭാഗത്ത് കടലില്‍ മല്‍സ്യബന്ധനത്തിന് പോയതായിരുന്നു. മിന്നലേറ്റ ഉടനെ പൊന്നാനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
റാഫിയുടെ കൂടെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട മറ്റു മൂന്നു തൊഴിലാളികള്‍ക്കും പരിക്കുണ്ട്. കതിരാന്റെ മുഹമ്മദ് കുട്ടി, ചുണ്ടന്റെ അഷറഫ്, ഹബീബ് ചെമ്പുകടിയന് എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ട് പോയി.
SUMMARY: A young man died after being struck by lightning while fishing at sea; two others sustained injuries















