മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമം; കേന്ദ്രത്തിനും ഡല്‍ഹി പോലീസിനും സുപ്രിംകോടതി നോട്ടീസ്

ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ അന്വേഷണം നടത്താൻ മുൻ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ച്‌ സുപ്രിംകോടതി. മാധ്യമപ്രവർത്തകർ ഉന്നയിച്ച പരാതികളും ആരോപണങ്ങളും സമിതി പരിശോധിക്കും. ഏഴ് മലയാളി മാധ്യമപ്രവർത്തകരെ അന്യായമായി തടങ്കലില്‍ വെച്ചെന്നും കൈയേറ്റം ചെയ്തെന്നുമുള്ള ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു.

പ്രതിഷേധങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണവും സമിതി പരിശോധിക്കും. ഔദ്യോഗിക കൃത്യനിർവഹണം തടസ്സമില്ലാതെ നടത്താനുള്ള സ്വാതന്ത്ര്യം മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് (കെയുഡബ്ല്യുജെ) കോടതിയില്‍ വ്യക്തമാക്കി. മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണവും സംഭവത്തില്‍ ഡല്‍ഹി പോലീസ് സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടിയാണ് സംഘടന ഹരജി നല്‍കിയത്.

ആക്രമണത്തിന് ഉത്തരവാദികളായവർക്കും നടപടിയില്‍ വീഴ്ച വരുത്തിയ പോലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം സമർപ്പിച്ച ഹരജിയില്‍ നേരത്തെ സുപ്രിംകോടതി കേന്ദ്ര സർക്കാരിനും ഡല്‍ഹി പോലീസിനും നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് ഹരജി ജസ്റ്റിസ് സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിക്ക് കൈമാറി കോടതി തീർപ്പാക്കിയത്.

SUMMARY: Police Atrocity Against Malayali Journalists; Supreme Court Issues Notice to Centre and Delhi Police

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട് സ്കൂള്‍ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

പാലക്കാട്‌: പാലക്കാട് സ്കൂളില്‍ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി....

കേരള സമാജം കർണാടക നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം കർണാടകയുടെ നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികളെ...

ഭാര്യയുടെ പ്രസവത്തിന് 15 ദിവസം അവധി; തമിഴ്നാട്ടില്‍ പുതിയ പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഒപ്പം നില്‍ക്കാൻ പുരുഷ സർക്കാർ ജീവനക്കാർക്ക് 15...

ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം ‘സ്പിനോറ’ നാളെ

ബെംഗളൂരു: ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂളിന്റെ 9-ാമത് വാർഷികാഘോഷം 'സ്പിനോറ' (SPINORA)...

നോർക്ക കെയർ ഇൻഷുറൻസ്: പ്രീമിയം പുതുക്കാനുള്ള സമയം നീട്ടണമെന്ന് ബെംഗളൂരു മലയാളി ഫോറം

ബെംഗളൂരു: പ്രവാസി മലയാളികൾക്കുള്ള 'നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം പുതുക്കുന്നതിനുള്ള...

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം; ഭര്‍തൃപിതാവിന് ഇടക്കാല ജാമ്യം

കൊല്ലം: ഷാർജയില്‍ വിപഞ്ചികയെയും ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയെയും മരിച്ച നിലയില്‍...

അന്തരിച്ചു

ബെംഗളൂരു: ചെമ്മാട് സ്വദേശി ചക്കിപ്പറമ്പത്ത് സി.പി. അബ്ദുൾ റസാഖ് (71) അന്തരിച്ചു....

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. രണ്ട് സംഭവങ്ങളിലായി...

Related Articles

Popular Categories