സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസം വലിയ തോതില്‍ വില ഉയര്‍ന്നത് വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 13885 രൂപയാണ്. ഒരു പവന് 111080 രൂപയും നല്‍കണം.

അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 260 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 2600 രൂപയും. അതേസമയം, ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4710 ഡോളറാണ് പുതിയ നിരക്ക്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11410 രൂപയും പവന് 91280 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8885 രൂപയും പവന് 71080 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5730 രൂപയും പവന് 45840 രൂപയുമാണ് നല്‍കേണ്ടത്.

SUMMARY: Gold rate is decreased

LEAVE A REPLY

Please enter your comment!
Please enter your name here