തൃശൂരില്‍ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയില്‍

തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. ചികിത്സയില്‍ കഴിയുകയാണ്. കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്‌ക്കടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് രണ്ട് കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ച ശേഷമായിരുന്നു കുട്ടികള്‍ കിടന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ അടക്കം എല്ലാവരും കരുതിയത് ഭക്ഷ്യവിഷബാധയായിരിക്കാം എന്നാണ്. പിന്നാലെ ചാലക്കുടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടികളെ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിയേറ്റതാണെന്ന് വ്യക്തമാകുന്നത്. രണ്ട് കുട്ടികളുടെയും ശരീരത്തില്‍ പാമ്പ് കടിയേറ്റതിന്റെ അടയാളവും കണ്ടെത്തി.

ആശുപത്രിയില്‍ വെച്ചുതന്നെ ആല്‍ജോ മരിക്കുകയായിരുന്നു. ആല്‍ജോയുടെ ജ്യേഷ്ഠൻ അനോജിനും പാമ്പ് കടിയേറ്റു. അനോജിന്റെ നില ഗുരുതരമാണ്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളില്‍ വിശദമായി നടത്തിയ തിരച്ചിലിലാണ് കുട്ടികള്‍ കിടന്നിരുന്ന മുറിയിലെ തലയണയ്‌ക്ക് അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയത്. 

SUMMARY: Eight-year-old boy dies of snake bite in Thrissur

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ: യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് മാത്രം

ബെംഗളൂരു: നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിച്ചുകൊണ്ടിരിക്കുമ്പോഴും പ്രതീക്ഷിച്ച നിലയിലേക്ക് യാത്രക്കാരുടെ...

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോഡ് തലത്തില്‍; നിയന്ത്രണം കടുത്തേക്കും

കൊച്ചി: സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ന് സ​മാ​പ​നം

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ന്യൂഡൽഹിയിൽ സമാപനം. രണ്ടാംദിനത്തിലെ പ്രധാന...

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതിയുടെ ഓണോത്സവം ഇന്ന്...

ബെംഗളൂരുവിൽ പൗരന്മാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം; തുരഹള്ളി വനമേഖലയിൽ നീക്കം ചെയ്തത് 2 ടൺ മാലിന്യം

ബെംഗളൂരു: നഗരത്തിലെ പരിസ്ഥിതി സംരക്ഷണത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിനുമായി പൗരന്മാരുടെയും സന്നദ്ധ പ്രവർത്തകരുടെയും...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഇന്ന്

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

ലുലു മാളിൽ ‘ത്രെഡ്‌സ് ഓഫ് ഇന്ത്യ’ കൈത്തറി വസ്ത്രപ്രദർശനം

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറിലെ ലുലുമാളിൽ 'ത്രെഡ്‌സ് ഓഫ് ഇന്ത്യ' കൈത്തറി വസ്ത്രപ്രദർശനത്തിന്...

Related Articles

Popular Categories