വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താം,​ നിലപാടറിയിച്ച് പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടന്നിരുന്നതായി സമാനമായി ഇക്കുറിയും അങ്ങനെ ചെയ്യണമെന്ന പൊതുവികാരമാണ് യോഗത്തിൽ ഉയർന്നുവന്നതെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഈ തീരുമാനങ്ങൾ നാളെ നടക്കുന്ന യോഗത്തിലും അറിയിക്കും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

2006 ൽ പാറമേക്കാവുമായി ബന്ധപ്പെട്ട് പരിസരത്ത് ഒരു വെടിക്കെട്ട് അപകടമുണ്ടായപ്പോൾ കുടമാറ്റമടക്കമുള്ള എല്ലാ ചടങ്ങുകളും നടന്നു. വെടിക്കെട്ട് പ്രതീകാത്മകമായി ചെയ്യണം. എന്നാൽ നിർമ്മിച്ച പടക്കങ്ങൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ എടുക്കണം. 75 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. പലരുടെയും ഒൻപതുമാസത്തെ പ്രവർത്തനമാണ്. അതിനാൽ ആചാരങ്ങൾ എല്ലാം നടത്തണമെന്നാണ് പൊതുവികാരം. നാളത്തെ യോഗത്തിൽ ഇക്കാര്യം അറിയിക്കുമെന്നും പാറമേക്കാവിന്റെ പ്രതിനിധികൾ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂർ കളക്ടറേറ്റിലാണ് യോഗം. ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ പൂരവുമായി ബന്ധപ്പെട്ട തുടർനടപടികൾ എങ്ങനെയായിരിക്കണമെവ്വതിൽ തീരുമാനമെടുക്കും.

അതേസമയം തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാർ അറിയിച്ചു അപകടത്തിൽ അട്ടിമറി ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കും. ആഘോഷപൂർവം പൂരം നടത്താനുള്ള സാഹചര്യമല്ല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിറുത്തുന്നതിലാണ് ദേവസ്വത്തിന്റെ ശ്രദ്ധ. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷക്കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടു. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Paramekkavu Devaswom expresses stance on Thrissur Pooram without fireworks

Hot this week

അടിയന്തിര ലാൻഡിംഗിനിടെ സ്വകാര്യ വിമാനം തകർന്നു വീണു; റൺവേയിൽ തീപിടിച്ച് സ്ഫോടനം, പൈലറ്റും കോ-പൈലറ്റും മരിച്ചു

സാന്റോ ഡൊമിംഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സ്വകാര്യ ജെറ്റ് വിമാനം...

കവികൾ നിർവഹിക്കുന്നത് സമൂഹമനസ്സിൻ്റെ വിമലീകരണം- കെ. ആർ. കിഷോർ

ബെംഗളൂരു: അപരവേദനകര്‍ സ്വാംശീകരിച്ച് അക്ഷര ശില്‍പമായി വിനിമയം ചെയ്യുന്ന കവികള്‍ സമൂഹ...

ശക്തമായ വ്യോമാക്രമണം ന​ട​ത്തി ഇ​റാ​ൻ; തിരിച്ചടിച്ച് ഇസ്രയേൽ

ടെ​ൽ അ​വീ​വ്: പശ്ചിമേഷ്യന്‍ സംഘർഷം അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നു. ഇ​സ്ര​യേ​ലി​ൽ...

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

തിരുവനന്തപുരം​: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ...

ട്രോ​ളി​ങ്​ നി​രോ​ധ​നം നാ​ളെ മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 52 ദി​വ​സ​ത്തെ ട്രോ​ളി​ങ്​ നി​രോ​ധ​നം ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ല്‍...

കലാവേദി 59-ാമത് വാര്‍ഷികാഘോഷം

ബെംഗളൂരു: കലാവേദിയുടെ 59-ാമത് വാര്‍ഷികാഘോഷം മാറത്തഹള്ളി കലാഭവനില്‍ നടന്നു. നാടകാവതരണം അടക്കമുള്ള...

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ...

കുസാറ്റ് ജോയിന്റ് റിജിസ്ട്രാര്‍ ഷോക്കേറ്റു മരിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ജോയിന്റ് രജിസ്ട്രാറും സർവകലാശാലാ...

Related Articles

Popular Categories